ജയ്പൂര്‍: (www.truevisionnews.com) അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം. രണ്ടുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് ദാരുണമായ അപകടം നടന്നത്.

അപകടം നടക്കുമ്പോള്‍ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നു. നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ട കാര്‍ ഓടിച്ചിരുന്നത് ഉസ്മാന്‍ എന്നയാളാണ്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
റോഡിലുള്ള വാഹനങ്ങളെയും ആളുകളേയും കാര്‍ ഇടിച്ചിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരിക്കേറ്റവരില്‍ മൂന്നു വയസ് മാത്രം പ്രായമുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഉസ്മാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലിടിക്കുകയും 20 മീറ്ററോളം ബൈക്ക് വലിച്ചുകൊണ്ടുപോയതായും അപകട സമയത്ത് റോഡിലുണ്ടായിരുന്ന ദൃക്സാക്ഷി പറഞ്ഞു. തലനാരിഴ്ക്കാണ് പലരുടേയും ജീവന്‍ രക്ഷപ്പെട്ടത്.
അപകടത്തിന് ശേഷം കാര്‍ നിര്‍ത്തിയ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ശക്തമായ നിയന നടപടികള്‍ സ്വീകരിക്കണമെന്നും ദാരുണമായ സംഭവം ഹൃദയഭേദകമാണെന്നും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പ്രതികരിച്ചു.
#Two #people #died #tragically #drunkdriver #lostcontrol #crashed #vehicle #eight #others #injured
