പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
Apr 16, 2025 10:55 PM | By Athira V

തൃശൂര്‍: ( www.truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോടാലി സ്വദേശി പുത്തന്‍വീട്ടില്‍ ഗോപാല്‍ (28) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം ആളൂര്‍ എസ്.ഐ. എം. അഫ്‌സലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്ക് വന്ന് ഇവിടെ മുതിര്‍ന്നവര്‍ ആരുമില്ലേ എന്ന് ചോദിച്ചായിരുന്നു ഇയാൾ എത്തിയത്. ഒരു വാടക വീട് അന്വേഷിച്ച് വന്നതാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ ഇയാള്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാന്റ് ചെയ്തു.

പോക്‌സോ വകുപ്പ് ഉള്‍പ്പെടെയാണ് കേസ് എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂര്‍ എസ്.ഐ. എം.അഫ്‌സല്‍, എ.എസ്.ഐ. വി.എം. മിനിമോള്‍, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

#Youth #arrested #displaying #nudity #front #minors

Next TV

Related Stories
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jul 12, 2025 08:55 AM

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

Jul 12, 2025 08:31 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ...

Read More >>
വീടിനടുത്ത് ആരെയും അടുപ്പിച്ചില്ല; സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച് കുടുംബം

Jul 12, 2025 08:14 AM

വീടിനടുത്ത് ആരെയും അടുപ്പിച്ചില്ല; സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച് കുടുംബം

സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച്...

Read More >>
പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം

Jul 12, 2025 08:01 AM

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം...

Read More >>
ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Jul 12, 2025 07:29 AM

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ്...

Read More >>
ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

Jul 12, 2025 06:39 AM

ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

കൊച്ചി ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന്...

Read More >>
Top Stories

//Truevisionall