പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
Apr 16, 2025 09:46 PM | By Athira V

കൊല്ലം: ( www.truevisionnews.com) ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തി.

ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ മനുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ ച്രരിപ്പിച്ചത്. സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി.

ഈ മാസം ആദ്യം വീഡിയോ ഫേസ്ബുക്കിൽ ജോൺസൺ പോസ്റ്റ് ചെയ്തു. മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. അതേസമയം, മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

#PGManu #death #Muvattupuzhanative #arrested #constantly #threatening #video

Next TV

Related Stories
46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു; രണ്ട് സിനിമ പ്രവർത്തകർ അറസ്റ്റിൽ

Apr 19, 2025 06:45 AM

46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു; രണ്ട് സിനിമ പ്രവർത്തകർ അറസ്റ്റിൽ

വാട്ട്‌സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്....

Read More >>
പാലക്കാട് വെടിക്കെട്ടപകടം; ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു

Apr 19, 2025 06:31 AM

പാലക്കാട് വെടിക്കെട്ടപകടം; ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

Apr 19, 2025 06:22 AM

കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്....

Read More >>
 ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

Apr 19, 2025 06:04 AM

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്....

Read More >>
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
Top Stories