(truevisionnews.com) പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രസ്താവനയുമായി വഖഫ് ബോർഡ്. ബോർഡിൻറെ നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് വഖഫ് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെടുന്ന വഖഫ് ബോർഡാണ് സതീശനെതിരെ രംഗത്തെത്തിയത്. മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട സതീശന്റെ പ്രസ്താവന നിരർത്ഥകവും പ്രതിഷേധാർഹവുമാണ്. അത് തിരുത്തപ്പെടേണ്ടതാണ് .
മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്ന് വ്യക്തമായ ആധാരങ്ങളും കോടതി വിധികളും നിലനിൽക്കെ ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ഫയൽ ആക്കിയ അപ്പീലിൽ ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് വി ഡി സതീശൻ നടത്തിയ നിരുത്തരവാദ പരമായ പ്രസ്താവന പിൻവലിക്കണമെന്നും ബോർഡ് കുറിപ്പിൽ പറഞ്ഞു .
#WaqfBoard #issues #statement #against #VDSatheesan.
