ഇനി ട്രെയിനിലും എടിഎം: പുത്തൻ പരീക്ഷണവുമായി മുംബൈ റയിൽവെ

ഇനി ട്രെയിനിലും എടിഎം: പുത്തൻ പരീക്ഷണവുമായി മുംബൈ റയിൽവെ
Apr 16, 2025 05:10 PM | By VIPIN P V

മുംബൈ : ( www.truevisionnews.com) റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ. മുംബൈ - മന്മദ് റൂട്ടിലെ പഞ്ചവടി എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്.

സ്വകാര്യ ബാങ്കിന്‍റെ എടിഎം എക്സ്പ്രസിന്‍റെ എസി ചെയർ കാർ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത് താമസിയാതെ യാത്രക്കാർക്ക് ഇത് ലഭ്യമാകുമെന്ന് സെൻട്രൽ റെയിൽവെ മേധാവി സ്വപ്നിൽ നിള അറിയിച്ചു. ട്രെയിനിലെ ഏസി ചെയർകാർ കോച്ചിന്‍റെ ഏറ്റവും പിറകിൽ ഒരു ക്യൂബിക്കിളിലായാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്.

സുരക്ഷയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി ഒരു ഷട്ടർ ഡോറും ഏടിഎമ്മിന് സമീപം നിർമിച്ചിട്ടുണ്ട്. എടിഎമ്മിന് വേണ്ടിയുള്ള കോച്ച് മോഡിഫിക്കേഷനുകൾ മന്മദ് റെയിൽവെ വർക്ക്‌ഷോപ്പിൽ വെച്ച് നടത്തിയതായി അധികാരികൾ അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് സ്റ്റേഷനിൽ നിന്നും നാസിക്കിലെ മന്മദ് ജംഗ്ഷൻ സ്റ്റേഷൻ വരെ എല്ലാ ദിവസവും സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസ് ഇന്‍റര്‍സിറ്റി യാത്രയ്ക്കായി കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്.

പരീക്ഷണം വിജയകരമാണെങ്കിൽ, മറ്റ് ട്രെയിനുകളിൽ കൂടുതൽ എടിഎമ്മുകൾ സ്ഥാപിക്കാനാണ് റെയിൽവെയുടെ പദ്ധതി. യാത്രയിലായിരിക്കുമ്പോൾ പണം പിൻവലിക്കാൻ ഇത് യാത്രക്കാര്‍ക്ക് സഹായകരമാകും.

#ATM #trains #MumbaiRailways #launches #new #experiment

Next TV

Related Stories
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

Apr 18, 2025 08:54 PM

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന്...

Read More >>
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

Apr 18, 2025 03:56 PM

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്....

Read More >>
‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

Apr 18, 2025 03:09 PM

‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

വിന്‍ സി ഇത് പറയുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ എന്നും എ എ റഹീം ചോദിച്ചു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത്...

Read More >>
Top Stories