ജലദോഷത്തിന് ചികിത്സക്കെത്തിയ അഞ്ച് വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

ജലദോഷത്തിന് ചികിത്സക്കെത്തിയ അഞ്ച് വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം
Apr 16, 2025 10:17 PM | By Susmitha Surendran

ജലൗണ്‍ (യുപി): (truevisionnews.com) ഉത്തർപ്രദേശിൽ  ജലദോഷത്തിന് ചികിത്സ തേടിയെത്തിയ അഞ്ച് വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് എന്ന സ്ഥലത്തെ സെൻട്രൽ ഹെൽത്ത് സെന്ററിലാണ് സംഭവം.

വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടിയെടുത്തത്. ആരോപണവിധേയനായ ഡോക്ടർ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ പറഞ്ഞു.

ചികിത്സക്കെത്തിയ അഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടിയോട് വായിൽ സിഗരറ്റ് വയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഡോക്ടർ സിഗരറ്റ് കത്തിച്ച് വലിക്കാൻ പലതവണ ആവശ്യപ്പെട്ടു.

മാർച്ച് 28 ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായി ശർമ്മ പറഞ്ഞു. അഡീഷണൽ സിഎംഒ ഡോ. എസ്ഡി ചൗധരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

#child #treated #cold #cigarette #light #doctor #transferred

Next TV

Related Stories
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

Apr 18, 2025 08:54 PM

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന്...

Read More >>
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

Apr 18, 2025 03:56 PM

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്....

Read More >>
‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

Apr 18, 2025 03:09 PM

‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

വിന്‍ സി ഇത് പറയുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ എന്നും എ എ റഹീം ചോദിച്ചു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത്...

Read More >>
Top Stories