പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ
Apr 7, 2025 05:08 PM | By VIPIN P V

പാലക്കാട് : (www.truevisionnews.com) പാലക്കാട് കഞ്ചിക്കോട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ. പാലക്കാട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങൾ എം‍വിഡിയും പൊലീസും ശേഖരിച്ചിരുന്നു.

മറ്റൊരു യുവാവിന്റെ വാഹ​നമായിരുന്നു ഇത്. ഒരു കാര്യത്തിന് വേണ്ടി കൊണ്ടുപോയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ‌ വാഹനം മേടിച്ചുകൊണ്ടുപോയത്.

മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലൂടെ സര്‍വീസ് റോഡിലൂടെയായിരുന്നു വാഹനത്തിലെ യാത്ര. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു ഇവരുടെ യാത്ര. രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്.

ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സിഐ അറിയിച്ചു.

#Four #people #Including #minors #arrested #Palakkad #car #stunt #incident

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories

Entertainment News