ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....
Apr 6, 2025 09:54 PM | By VIPIN P V

(www.truevisionnews.com) എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗ ഉണ്ടാവും. ഇത് ആളുകളെ ജോലി എളുപ്പത്തിലാക്കും. എന്നാൽ ഇതൊക്കെ എത്രത്തോളം സുരക്ഷിതമാണ് എന്നതിൽ വലിയ ഗ്യാരണ്ടി ഒന്നുമില്ല.

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ നിങ്ങൾ അതിലെ തീയുടെ നിറം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? നീല നിറത്തില്‍ തീ കാണുന്നതിന് പകരം, ചുവപ്പും, ഓറഞ്ഞും മഞ്ഞ നിറത്തിലും തീ കാണാൻ സാധിക്കും. ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനി ശ്രദ്ധിക്കണം, കാരണം അതിൽ കാര്യമുണ്ട്.

സാധാരണ രീതിയില്‍ പാചകം ചെയ്യുമ്പോള്‍ ഗ്യാസിലെ തീയ്ക്ക് നീല നിറവും, ഇടയില്‍ ചെറിയ രീതിയില്‍ മഞ്ഞ നിറവുമാണ് കാണപ്പെടാറുള്ളത്. നീല നിറത്തിലാണ് തീ കത്തുന്നത് എങ്കില്‍ അതിനര്‍ത്ഥം ശരിയായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

കൂടാതെ, നീലനിറത്തില്‍ തീ കത്തുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കുറവായിരിക്കും. എന്നാല്‍, നീല നിറത്തിനു പകരം, മഞ്ഞ നിറം, ഓറഞ്ച് നിറം എന്നിവയാണ് കാണുന്നതെങ്കില്‍ ഇവ അപകടകരമാണ്.

ഇത് സൂചിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യമാണ്. ഇവ പുറത്ത് വരുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്.

ഗ്യാസ് ഓണ്‍ ആക്കി സ്റ്റൗ ഓണ്‍ ആക്കിയാല്‍ തീ നേരെ, പ്രശ്‌നങ്ങളൊന്നും ഇല്ലാതെ കത്തുന്നുണ്ടെങ്കില്‍ ഭയക്കേണ്ട ആവശ്യമില്ല. എന്നാല്‍, മറിച്ച്, തീയുടെ ഷേയ്പ്പില്‍ വ്യത്യാസം, അതുപോലെ, കെട്ടു പോകുന്നതുപോലെ ഇരിക്കുന്നതുമെല്ലാം ഗ്യാസിന്റെ പ്രവര്‍ത്തനം ശരിയല്ല എന്ന സൂചനയാണ് നല്‍കുന്നത്.

ഇത്തരത്തില്‍ തീ വരുന്നത് പാത്രങ്ങളില്‍ കറുത്ത പാടുകള്‍ വീഴുന്നതിലേയ്ക്ക് നയിക്കുന്നു. ഗ്യാസില്‍ നിന്നും വരുന്ന തീയില്‍ വ്യത്യാസങ്ങള്‍ വരുന്നത് നൈട്രജന്‍ ഡൈഓക്‌സൈഡ്, കാര്‍ബണ്‍ മോണോസൈഡ് എന്നീ വിഷകരമായ വാതകങ്ങള്‍ പുറംതള്ളുന്നതിന് കാരണമാകുന്നു.

ഇത്തരം വാതകങ്ങള്‍ വരുന്നത് ഹൃദ്രോഗങ്ങൡലേയ്ക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ലൂക്കേമിയ പോലെയുള്ള അസുഖങ്ങള്‍ വരാനും ഇവ കാരണമാകുന്നു. അതിനാല്‍, ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോള്‍ തീയുടെ നിറം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാല്‍ ശരിയായ വിധത്തില്‍ ക്ലീന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്യാസ് സ്റ്റൗവ്വില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തുടച്ച് നീക്കം ചെയ്യുക.

അതുപോലെ, ബര്‍ണര്‍ എല്ലാം ഇടയ്ക്ക് ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്. എന്തുപയോഗിച്ചാലും അത് ശരിയായ രീതിയിൽ ആണോ പ്രവർത്തിക്കുന്നത് എന്ന് ഇടയ്ക്ക് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.

#flame #gasstove #orange #careful #danger #imminent

Next TV

Related Stories
അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

Apr 8, 2025 04:47 PM

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു....

Read More >>
കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

Apr 6, 2025 04:42 PM

കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

ല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്....

Read More >>
ച്യുയിങ്ഗം ചവയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Apr 4, 2025 08:58 PM

ച്യുയിങ്ഗം ചവയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ...

Read More >>
 ഹെന്ന മുടിക്കത്ര നല്ലതല്ല…; നിങ്ങളിത് തീർച്ചയായും അറിഞ്ഞിരിക്കണം!

Apr 2, 2025 03:13 PM

ഹെന്ന മുടിക്കത്ര നല്ലതല്ല…; നിങ്ങളിത് തീർച്ചയായും അറിഞ്ഞിരിക്കണം!

മുടിയുടെ സ്വാഭാവികമായ രീതിയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഹെന്നയുടെ ഉപയോഗമെന്നതാണ് വാസ്തവം....

Read More >>
ഏത് മുറിവും ഉണങ്ങാൻ ഈ ഒരില മതി; മുറികൂട്ടി ഇലയുടെ ഗുണങ്ങൾ നോക്കാം

Mar 30, 2025 09:38 PM

ഏത് മുറിവും ഉണങ്ങാൻ ഈ ഒരില മതി; മുറികൂട്ടി ഇലയുടെ ഗുണങ്ങൾ നോക്കാം

ഈ ചെടിയുടെ ഔഷധ ഉപയോഗങ്ങള്‍ ഇന്ന് അധികം ആര്‍ക്കും പരിചിതമല്ല....

Read More >>
പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....

Mar 29, 2025 07:09 AM

പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....

ഈ സമയത്ത് പല സങ്കീർണതകൾക്കും സാധ്യത ഉള്ളതിനാലാണിത്. ഈ അൽപകാലത്തെ കാത്തിരിപ്പ് സ്ത്രീയുടെ ശരീരത്തിന് സുഖപ്പെടാനുള്ള ഒരു സമയം നൽകുക കൂടിയാണ്...

Read More >>
Top Stories