കുറ്റ്യാടി : (truevisionnews.com) നീട്ടൂരിൽ പറമ്പിൽ വായോധികൻ കുഴഞ്ഞു വീണ് മരിച്ചു. നിട്ടൂർ സ്വദേശി കപ്പിളിചിറ മീത്തൽ കുമാരൻ (68)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം കപ്പിളിച്ചിറ മീത്തൽ വീട്ടിലുള്ള പറമ്പിൽ ബോധമില്ലാതെ കിടന്നിരുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധു അശോകന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ :ജാനു മകൻ :രാജേഷ്മ രുമകൾ :ധനുഷ സഹോദരങ്ങൾ :ബാലൻ, കോരൻ, ശങ്കരൻ, ചാത്തു.
#Elderly #man #dies #collapsing #Kuttiadi #Kozhikode
