കോഴിക്കോട് : ( www.truevisionnews.com) നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ. വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസ സി.പി യെ ആണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്.ഐ സുലൈമാൻ ബി യുടെ നേത്യത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.

4 കിലോ 331 ഗ്രാം കഞ്ചാവ് ഇവരുടെ ഷോൾഡർ ബാഗിൽ നിന്നും കണ്ടെത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്.
റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ഇന്ന് രാവിലെയാണ് സ്ത്രീ പിടിയിലായത്. മുമ്പ് 80,500 ഗ്രാം ബ്രൗൺ ഷുഗറും, രണ്ട് കിലോ കഞ്ചാവുമായി പിടി കൂടിയതിന് കുന്ദമംഗലം സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്.
ഇതിൽ 5 വർഷം ജയിൽ ശിക്ഷ കിട്ടിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്‌സൈസിൽ മൂന്ന് കഞ്ചാവ് കേസ്‌മുണ്ട്.
#Another #drugbust #Kozhikode #Woman #arrested #over #four #kilos #ganja
