(truevisionnews.com) ഹൈബ്രിഡ് കഞ്ചാവ് കേസ് എക്സൈസ് അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഉടൻ ചോദ്യം ചെയ്യും.

അതിനു മുൻപായി റിമാൻഡിൽ കഴിയുന്ന കേസിലെ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങും. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിലും ഹൈബ്രിഡ് വിതരണം ചെയ്തു എന്നാണ് ഇവർ എക്സൈസിനെ നൽകിയിരുന്ന മൊഴി.
അതേസമയം സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്.
പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.
#Hybrid #cannabis #case #ShineTomChacko #SrinathBhasi #questioned #soon
