മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ
Apr 17, 2025 12:03 PM | By Susmitha Surendran

(truevisionnews.com)  ഹരിയാനയിൽ മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ. ഫരീദാബാദിലെ 50 വർഷം പഴക്കമുള്ള മസ്ജിദ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ പരിഗണനയിലാണ്.

സുപ്രീംകോടതിയിൽ കേസിലുള്ള അക്വാ മസ്‌ജിദാണ്‌ നിയമവിരുദ്ധമായി പൊളിച്ചത്‌. മസ്‌ജിദിന്‌ സമീപമുള്ള കടകളും അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിച്ചിരുന്നു. ‘മുന്നറിയിപ്പ്‌ ഒന്നുംതന്നെ നൽകാതെയാണ്‌ കോർപ്പറേഷൻ മസ്‌ജിദും കടകളും പൊളിച്ചുനീക്കിയത്‌.

മസ്‌ജിദ്‌ നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ 25 വർഷമായി കോടതിയിൽ കേസ്‌ നടക്കുകയാണ്‌. പതിറ്റാണ്ടുകളായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെയാണ്‌ മസ്‌ജിദ്‌ അനധികൃതമാണെന്ന്‌ മുൻസിപ്പൽ കോർപ്പറേഷൻ ആരോപിച്ചത്‌’– സമീപവാസികൾ പറഞ്ഞു.

സംഭവത്തെ തുടർന്ന്‌ സ്ഥലത്ത്‌ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. പൊതുസ്ഥലത്തെ അനധികൃത നിർമാണമായി കണ്ടെത്തിയതിനാലാണ്‌ മസ്‌ജിദ്‌ പൊളിച്ചെതെന്നാണ്‌ അധികാരികളുടെ ന്യായീകരണം.

#BJP #government #demolished #mosque #Haryana.

Next TV

Related Stories
'ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിച്ചുവരുത്തും', നാല് കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Apr 19, 2025 09:47 AM

'ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിച്ചുവരുത്തും', നാല് കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസും...

Read More >>
കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 09:05 AM

കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

മധു വിഹാർ പൊലീസ് സ്റ്റേഷന് സമീപം സമാനമായ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇത്...

Read More >>
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

Apr 18, 2025 08:54 PM

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന്...

Read More >>
Top Stories