(truevisionnews.com) കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരാണ് പലരും. എന്നാൽ,എല്ലാവരും ഇത് ദാഹം അകറ്റാൻ മാത്രമാണ് കുടിക്കുന്നത്. കരിങ്ങാലി വെറും ദാഹശമനി മാത്രമല്ല, ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആരോഗ്യഗുണങ്ങൾ നോക്കിയാലോ?
ജലദോഷം, ചുമ പോലുളള പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം കരിങ്ങാലിയിലുണ്ട്. ഇത് ചുമയെ ഇല്ലാതാക്കാനും കഫക്കെട്ട് പോലുളളവയ്ക്ക് പരിഹാരം കാണാനും സഹായകമാണ്. അതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്ക് കരിങ്ങാലി വെളളം ശീലമാക്കാം.
.gif)

ദന്തരോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കുളള മികച്ച പരിഹാരമാര്‍ഗമാണ് കരിങ്ങാലി വെളളം. ഇത് പല്ല് വേദന, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവ നിയന്ത്രിയ്ക്കും. പല്ലുകള്‍ക്ക് ബലമേകാന്‍ കരിങ്ങാലിയുടെ തൊലി നല്ലതാണ്.
ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി, ചൊറിച്ചില്‍, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ കരിങ്ങാലി സഹായിക്കും. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിന് നല്ലതെയാണ്.
ഇപ്പോൾ മിക്കവരിലും കാണുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം. കരിങ്ങാലി വെളളം ശീലമാക്കി നോക്കൂ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
#Karingali #not #just #thirst #quencher #health #benefits
