(truevisionnews.com) ച്യുയിങ്ഗം വായിലിട്ട് ചവയ്ക്കുന്നത് മിക്ക ആളുകളുടെയും ഒരു ഹോബിയാണ്. ജോലിക്കിടയിലെ ഭാരം മാറ്റാൻ ച്യുയിങ്ഗം സഹായിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് വായിലിട്ട് ചവച്ച് ഊതിവീർപ്പിക്കുന്ന പ്രവണത പലർക്കും ഉണ്ട്. ഈ മിഠായി ഉത്പന്നം ബബിള്‍ഗം എന്ന പേരിലും അറിയപ്പെടുന്നു. മാര്‍ക്കറ്റില്‍ ഇവയുടെ വിവിധ ഫ്‌ളേവറുകള്‍ ലഭ്യമാണ്.

എന്നാൽ ഇപ്പോൾ ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.
ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങള്‍ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ കാലക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും തത്ഫലമായി മറവി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും പഠനത്തിലുണ്ട്.
പ്ലാസ്റ്റിക്കാണ് ച്യുയിങ്ഗത്തിന്റെ അടിസ്ഥാനം. ബാഗുകളിലും പശകളിലും ഉപയോഗിക്കുന്ന പോളിയെത്തിലീന്‍, പോളിവിനൈല്‍ അസിറ്റേറ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്.
ചവയ്ക്കുമ്പോള്‍ ഈ പ്ലാസ്റ്റിക്കുകള്‍ വളരെ സൂക്ഷ്മമായി അകത്തേക്കിറങ്ങുന്നു എന്നാണ് വിശദീകരണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് പ്രശ്‌നം സൃഷ്ടിക്കുമെന്നും അള്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനമുണ്ട്. അതിനാൽ ച്യുയിങ്ഗം വായിലിട്ട് കഴിക്കുമ്പോൾ സൂക്ഷിക്കണം
#chewing #gum #careful #impact #health
