ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്
Apr 4, 2025 10:33 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.

ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു.

പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയില്ല. കാരണം ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്.

ഒരു തിയറ്ററിൽ മാറ്റണമെങ്കിൽ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളിൽ ഓടുന്ന സിനിമയിൽ മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും. ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് തോന്നുന്നത്. പരമാവധി ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മൾ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നതെന്നും ഗോപാലൻ പറഞ്ഞിരുന്നു.

#ED #raids #GokulamGopalan's #offices.

Next TV

Related Stories
കനിവ് തുണയായി; വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

Apr 27, 2025 10:33 PM

കനിവ് തുണയായി; വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ്...

Read More >>
#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

Jun 22, 2024 08:40 AM

#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.ജില്ലാ സമ്മേളനം, സെക്രട്ടറി തെരഞ്ഞെടുപ്പ്, അവസാനമായി വന്ന ലോക്സഭ...

Read More >>
#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:13 PM

#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം.'നിയമസഭ...

Read More >>
#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

Jun 18, 2024 12:17 PM

#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം...

Read More >>
#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

Jun 18, 2024 08:28 AM

#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച്...

Read More >>
#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

Jun 16, 2024 09:20 AM

#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

കൃഷിഭവന്‍തലത്തിലാണ് വിപണികള്‍ തുറക്കുക.മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ചന്തകളിലേറെയും കെടുകാര്യസ്ഥതമൂലം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക്...

Read More >>
Top Stories