#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ
Jun 22, 2024 08:40 AM | By ADITHYA. NP

പാലക്കാട്:(www.truevisionnews.com) പാലക്കാട് ജില്ലയിൽ സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമാന്തര നീക്കവുമായി നേതാക്കൾ രംഗത്ത്.

ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.ജില്ലാ സമ്മേളനം, സെക്രട്ടറി തെരഞ്ഞെടുപ്പ്, അവസാനമായി വന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് തുടങ്ങി വിവാദങ്ങൾ വിട്ടൊഴിയാതെ മുന്നോട്ട് പോവുകയാണ് പാലക്കാട്ടെ സിപിഐ.

ഔദ്യോഗിക പക്ഷത്തിനെതിരെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് മുൻ മണ്ഡലം പ്രസിഡൻ്റ് പാലോട് മണികണ്ഠനെ പുറത്താക്കിയത്. ഒപ്പം മണികണ്ഠനെ പിന്തുണക്കുന്ന പട്ടാമ്പി മുൻ മണ്ഡലം സെക്രട്ടറി പികെ സുഭാഷ്, പട്ടാമ്പിയിലെ തന്നെ മുതിർന്ന നേതാവ് കോടിയിൽ രാമകൃഷ്ണൻ എന്നിവരെയും പുറത്താക്കി.

ഇതോടെയാണ് ഉൾപ്പോര് കൂടുതൽ ശക്തമായത്. ഒരു വിഭാഗം പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യമിട്ട് ഏകപക്ഷീയ നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വിമതരുടെ വാദം.

സേവ് സിപിഐ ഫോറം എന്ന പേരിൽ പട്ടാമ്പിയിൽ കൺവെൻഷൻ വിളിച്ച് ശക്തി തെളിയിക്കാനാണ് വിമത പക്ഷത്തിൻ്റെ നീക്കം. പാർട്ടി വിരുദ്ധ നീക്കം ആരു നടത്തിയാലും കടുത്ത നടപടി എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ പറഞ്ഞുതീർത്ത് ഒരുമിച്ച് പോകണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

#palakkad #infighting #cpi #save #cpi #forum #leaders #with #parallel #movement

Next TV

Related Stories
#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:13 PM

#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം.'നിയമസഭ...

Read More >>
#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

Jun 18, 2024 12:17 PM

#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം...

Read More >>
#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

Jun 18, 2024 08:28 AM

#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച്...

Read More >>
#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

Jun 16, 2024 09:20 AM

#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

കൃഷിഭവന്‍തലത്തിലാണ് വിപണികള്‍ തുറക്കുക.മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ചന്തകളിലേറെയും കെടുകാര്യസ്ഥതമൂലം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക്...

Read More >>
Top Stories