കൊല്ലം: (www.truevisionnews.com) കൊല്ലം ആര്യങ്കാവിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ യാത്രക്കാരനിൽ നിന്നും 2.19 കിലോ കഞ്ചാവാണ് പിടികൂടിയത്.

കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് കഞ്ചാവ് കടത്തിയത്. പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ എൻ ഡി പി എസ് കേസെടുക്കുകയും ചെയ്തു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിബു പാപ്പച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേം നസീർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സജീവ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സന്ദീപ് കുമാർ , സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവർ പങ്കെടുത്തു.
#since#KSRTCbus #suspect #anything #got #caught #excise #inspection #ganja #seized
