(truevisionnews.com) ചോറിനൊപ്പം കഴിക്കാൻ വേറെ കറിയൊന്നും വേണ്ട, ഇത് മാത്രം മതി. നല്ല മൊരിഞ്ഞ വഴുതന ഫ്രൈ ഉണ്ടാക്കി നോക്കാം

ചേരുവകൾ
വഴുതനങ്ങ - 2 എണ്ണം
മഞ്ഞൾപൊടി - 1 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കും വിധം
വഴുതനങ്ങ വട്ടത്തിൽ കനം കുറച്ച് അറിഞ്ഞതിനു ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ഓരോ കഷ്ണം വഴുതനങ്ങളുടെ രണ്ടു വശത്തും മിക്സ് നന്നായി പുരട്ടിയതിനു ശേഷം പത്ത് മിനിറ്റ് മാറ്റി വെക്കണം. ശേഷം എന്ന ചൂടാക്കി കുറച്ചു കുറച്ചായി വറുത്തു കോരുക. കറിവേപ്പിലയും ചേർക്കാവുന്നതാണ്. നല്ല മൊരിഞ്ഞ വഴുതന ഫ്രൈ റെഡി
#Try #making #vazhuthana #fry #fries #great #taste
