ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
Jul 27, 2025 06:12 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18 കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

മലപ്പുറത്ത് രാവിലെ മുതൽ കനത്തമഴയാണ് പെയ്തിരുന്നത്. വെട്ടുതോട് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ 18കാരനാണ് അപകടത്തിൽ പെട്ടത്. കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ സ്വദേശി ലീലാമണിയാണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രീഷൻ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ ലീലാമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ നിലയിലായിരുന്നു. ഈ ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഭിശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം പാലക്കാട് പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ തേങ്ങ നോക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.

സ്വന്തം തോട്ടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങകള്‍ എടുക്കാൻ പോയതിനിടെയാണ് സംഭവം. തോട്ടത്തിൽ ലൈൻ പൊട്ടിവീണുകിടക്കുകയായിരുന്നു. തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്.

ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പാലക്കാട് ടൗണ്‍ സ ൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

An 18 year old boy died after being electrocuted by a fallen power line in Malappuram

Next TV

Related Stories
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall