കൊയിലാണ്ടി(കോഴിക്കോട്): (www.truevisionnews.com) കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. കാട്ടിലപീടിക സ്വദേശി സൈൻ വീട്ടിൽ താമസിക്കും അഹമ്മദ് റബാഹ് (18) ആണ് മരിച്ചത്. മാത്തറ പി കെ കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയായ റബാഹ് ഇന്ന് പുലർച്ചെയാണ് വീട്ടിൽ നിന്നും കല്ലായിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയത്.
സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പതിനെട്ടുകാരൻ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടനെ മീഞ്ചന്ത ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ അഹമ്മദിനെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.gif)

പാടത്തൊടി ഉമ്മർകോയയുടെയും കാരാട്ട് ഹസ്രത്തയുടെയും മകനാണ് അഹമ്മദ് റബാഹ്. സഹോദരങ്ങൾ: റോഷൻ, റജ , റോസിൻ ,റിവ
Student drowns in pond in Koyilandy Kozhikode
