ഭുവനേശ്വർ: ( www.truevisionnews.com ) ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെർഹാംപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിൽനിന്നു രക്ഷപ്പെടാൻ വനത്തിനോട് ചേർന്നാണ് അമരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തു.
.gif)

അമരേഷിന് അഭയം നൽകിയ അദ്ദേഹത്തിന്റെ അഞ്ച് സഹായികളെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ലക്ഷ്മിസാഗർ പൊലീസ് സ്റ്റേഷനിൽ 19 വയസ്സുള്ള യുവതി രേഖാമൂലം നൽകിയ പരാതിയിലാണ് അമരേഷിനെതിരെ ബലാത്സംഗം, ഭ്രൂണഹത്യ, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്. ആരോപണത്തിനു പിന്നിൽ ബിജെപി ആണെന്നായിരുന്നു ഒളിവിൽ കഴിയുന്നതിനിടെ അമരേഷ് ചില മാധ്യമങ്ങളോട് പറഞ്ഞത്.
17 വയസ്സുള്ളപ്പോൾ വിവാഹ വാഗ്ദാനം നൽകി അമരേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പുരിയിൽ എത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും ഗുളികകൾ നൽകി രണ്ടു മാസത്തെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു. ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
Abortion pills given to a 17 year old girl rape on promise of marriage BJD leader arrested
