ഇഡ്‌ലിക്കൊപ്പവും ദോശക്കൊപ്പവും കഴിക്കാൻ തക്കാളി ചട്ണി ഉണ്ടാക്കിയാലോ?

ഇഡ്‌ലിക്കൊപ്പവും ദോശക്കൊപ്പവും കഴിക്കാൻ തക്കാളി ചട്ണി ഉണ്ടാക്കിയാലോ?
Apr 2, 2025 09:07 PM | By Jain Rosviya

(truevisionnews.com) ഇഡ്‌ലിക്കും ദോശക്കും കൂടെ കഴിക്കാൻ കറിയൊന്നുമില്ലേ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ചേരുവകൾ

തക്കാളി - 2 എണ്ണം

സവാള - 1

പച്ചമുളക് - 2 എണ്ണം

വെളുത്തുള്ളി - 3 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

മുളകുപൊടി - 1 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

തയാറാക്കും വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . അതിലേക്ക് ഉള്ളിയും തക്കാളിയും വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം.

അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് കടുക് പൊട്ടിച്ച് അതിലേക്ക് അരച്ച ചട്നി ഇട്ടു നന്നായി ഇളക്കി കൊടുക്കാം. നല്ല സ്വാദുള്ള തക്കാളി ചട്ണി റെഡി




#making #tomato #chutney #eat #idli #dosa

Next TV

Related Stories
Top Stories