നാഗ്പൂർ: (www.truevisionnews.com) ഭര്‍ത്താവിൽ ഉണ്ടായ സംശയത്തെ തുടർന്ന് വാട്സ്ആപ്പ് ഹാക്ക് ചെയ്തപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വ്യാജപേരുകൾ ഉപയോഗിച്ച് സ്ത്രീകളെ വശീകരിക്കുകയും അവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവിന്‍റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് ഗുരുതരമായ ഈ സത്യങ്ങൾ യുവതി മനസിലാക്കിയത്.
കൂടാതെ, ഇയാൾ പലപ്പോഴും ഭർത്താവ് പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും അശ്ലീല പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി ആരോപിച്ചു.
നാഗ്പൂരിൽ പാൻ ഷോപ്പ് നടത്തിയിരുന്ന പ്രതി നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ വെച്ച് സ്ത്രീകളെ കാണാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ യുവതി ചില സ്ത്രീകളുമായി നേരിട്ട് ബന്ധപ്പെടുകയും അവരെ പരാതി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ഒടുവിൽ, 19 വയസ്സുള്ള ഒരു യുവതിയും ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നോട്ട് വന്നു. ഇതേ തുടർന്ന്, നാഗ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കൂടുതൽ സ്ത്രീകളും പരാതിയുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിത (B.N.S) പ്രകാരം ബലാത്സംഗം, വ്യക്തിത്വം മറച്ചുവെക്കൽ, ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ എന്നിവയ്ക്കു കേസെടുത്തിട്ടുണ്ട്.
#Woman #suspects #husband #hacks #WhatsApp #Shocking #details #sexualharassment #revealed
