കണ്ണൂർ: (www.truevisionnews.com)തലശ്ശേരിയിലെ വീട്ടിൽ പൊലീസ് റെയിഡ്. അനധികൃതമായി സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി.

മേലൂട്ട് മoപ്പുരയ്ക്ക് സമീപം താമസിക്കുന്ന ശ്രീകാന്ത് സേട്ടുവിൻ്റെ വീട്ടിൽ കണ്ണൂർ ഡി ഐ.ജി.യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി എ എസ്പി പി.വി.കിരണും സംഘവും നടത്തിയ പരിശോധനയിലാണ് നാല്പത്തി നാല് ലക്ഷത്തി തൊണ്ണൂറ്റായിരം രൂപയും പതിനേഴ് കിലോ വെള്ളി ആഭരണങ്ങളും കണ്ടെടുത്തത്.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേട്ടുമാരാണ് കേരളത്തിലേക്ക് വ്യാപകമായി സ്വർണ്ണവും പണവും കടത്തുന്നത്. കഴിഞ്ഞവർഷം തലശ്ശേരി എസ്.ഐ.ആയിരുന്ന വി.വി.ദീപ്തിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ കാറിയിൽ നിന്ന് പിടികൂടിയിരുന്നു.
#Police #seize #money #silverjewelry #illegally #stored #home #Thalassery
