ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്
Apr 2, 2025 10:11 PM | By VIPIN P V

പാലക്കാട് : (www.truevisionnews.com) പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്.

കെ സുരേന്ദ്രന് ലൈസന്‍സ് ഇല്ലെന്നാണ് പാലക്കാട് എസ്പിയുടെ മറുപടി. കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ മുഹമ്മദ് ഫസല്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്താണ് ഇടതുസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്.

ട്രാക്ടര്‍ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചു തന്നെയായിരുന്നു സുരേന്ദ്രന്റെ വരവ്. എറണാകുളം ശ്രീമൂലനഗരം സ്വദേശിയും, എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ഫസല്‍ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് മതിയായ ലൈസന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് നടപടിയില്‍ തൃപ്തനല്ലെന്നും, സമൂഹത്തിനുകൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അധ്യക്ഷന് മതിയായ ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് നടപടി വേണമെന്നുമാണ് പരാതിക്കാരന്‍ ഫസല്‍ മുഹമ്മദിന്റെ ആവശ്യം.

#KSurendran #drivingtractor #during #byelection #campaign #Enforcement #fines #tractorowner

Next TV

Related Stories
ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

Apr 3, 2025 07:31 PM

ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ്...

Read More >>
തിരുവനന്തപുരത്ത് ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

Apr 3, 2025 07:23 PM

തിരുവനന്തപുരത്ത് ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു....

Read More >>
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

Apr 3, 2025 07:08 PM

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും....

Read More >>
എറണാകുളത്ത് പതിനഞ്ചുകാരി 8-മാസം ഗർഭിണി, വിവരം മറച്ചുവെച്ച്‌ വീട്ടുകാർ, അയൽവാസി അറസ്റ്റിൽ

Apr 3, 2025 05:54 PM

എറണാകുളത്ത് പതിനഞ്ചുകാരി 8-മാസം ഗർഭിണി, വിവരം മറച്ചുവെച്ച്‌ വീട്ടുകാർ, അയൽവാസി അറസ്റ്റിൽ

തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന്...

Read More >>
വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

Apr 3, 2025 05:26 PM

വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം...

Read More >>
Top Stories