അഗളി: (www.truevisionnews.com) അട്ടപ്പാടി ഭൂതിവഴിയിൽ ഏഴു മാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. ഭൂതിവഴി സ്വദേശി രേവതി അനിൽ കുമാറിന്റെ (23) പെൺകുഞ്ഞാണ് മരിച്ചത്.

ഏഴു മാസം ഗർഭിണിയായിരുന്ന രേവതി വയറുവേദനയെ തുടർന്ന് അഗളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് പ്രസവിച്ചെങ്കിലും കുഞ്ഞ് ഗർഭസ്ഥാവസ്ഥയിൽ തന്നെ മരിച്ചിരുന്നു. രേവതി ശുചിമുറിയിൽ വഴുക്കിവീണിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് അഗളി പൊലീസ് കേസെടുത്തു.
#Seven #month #old #fetus #dies #Attappadi
