മുംബൈ: (truevisionnews.com) മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ ദാദർ പ്രദേശത്തെ ടെക്നോ ഹൈറ്റ്സ് അപ്പാർട്ട്മെന്‍റിലാണ് ദാരുണമായ സംഭവം.

മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സന സേതിയെന്ന 20 വയസുകാരിയാണ് ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് യുവതി ജീവനൊടുക്കിയത്.
ഇതേ കെട്ടിടത്തിലെ എട്ടാം നിലയിലെ താമസക്കാരിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമായിരുന്നു സന സേതി താമസിച്ചിരുന്നത്. സംഭവ ദിവസം വൈക്കിട്ട് സുഹൃത്തുക്കൾക്കൊപ്പം ഫ്ലാറ്റിന്‍റെ ടെറസിലേക്ക് സന പോയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
14 നില കെട്ടിടത്തിന്‍റെ ടെറസിൽ നിന്നും അപ്രതീക്ഷിതമായാണ് യുവതി താഴേക്ക് ചാടിയതെന്നാണ് വിവരം. സനക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധം വേർപെട്ടതിൽ ഏറെ നാലായി വിഷാദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
അതേ സമയം ആത്മഹത്യകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷേ ആത്മഹത്യ ചിന്തയുള്ള കുറിപ്പുകളുള്ള ഡയറി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായാണ് സന താഴേക്ക് ചാടിയതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനുള്ള സമയം കിട്ടിയില്ലെന്നും യുവതിക്കൊപ്പം ടെറസിലുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി.
ഉടനെ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
#woman #committed #suicide #jumping #from #multistorey #building #Mumbai.
