(truevisionnews.com) ശരീരത്തിലുണ്ടാകുന്ന ഏതൊരു മുറിവും ഉണക്കാൻ ഉതകുന്ന ഒരു ഔഷധ ചെടിയാണ് മുറികൂട്ടി. 30 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ്. മുറികൂട്ടി അല്ലെങ്കില്‍ മുരിയന്‍ പച്ച എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടി പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളും വെളുത്ത പൂക്കളും വേരൂന്നുന്ന ശാഖകളുള്ള ഒരു ചെറിയ സസ്യമാണിത്.
ഈ ചെടിയുടെ ഔഷധ ഉപയോഗങ്ങള്‍ ഇന്ന് അധികം ആര്‍ക്കും പരിചിതമല്ല. ശരീരത്തിൽ ഉണ്ടാവുന്ന മുറിവ് ഉണക്കാൻ ചെയ്യേണ്ടത്,
.gif)

മുറികൂട്ടിയുടെ ഇലകള്‍ പറിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അത് മുറിവില്‍ പുരട്ടുക. മുറികൂട്ടിയുടെ നീര് ആണ് ഏറ്റവും കൂടുതൽ മുറിവ് ഉണക്കാൻ സഹായിക്കുന്നത്. വേണമെങ്കിൽ ഇല മുറിവിൽ നില്ക്കാൻ വേണ്ടി തുണി വച്ച് കേട്ടാവുന്നതാണ്.
മുറികൂട്ടിക്ക് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഡയബറ്റിക് ഗുണങ്ങളും ഉണ്ടെന്ന് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതിനാൽ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് മുറികൂട്ടി ഏറ്റവും അനുയോജ്യമാണ്
#one #leaf #enough #heal #wound #murikootti #benefits
