എന്താ രുചി! ഒരു കിടിലൻ കോളിഫ്ളവർ ഫ്രെെ തയാറാക്കി നോക്കാം

എന്താ രുചി! ഒരു കിടിലൻ കോളിഫ്ളവർ ഫ്രെെ തയാറാക്കി നോക്കാം
Mar 29, 2025 08:05 PM | By Jain Rosviya

(truevisionnews.com) എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവമാണ് കോളിഫ്ളവർ ഫ്രെെ. എങ്കിൽ ഇന്ന് ഒരു എളുപ്പത്തിൽ നല്ല മൊരിഞ്ഞ കോളിഫ്ളവർ പൊരിച്ചെടുത്താലോ?

ചേരുവകൾ

കോളിഫ്‌ളവര്‍ -ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്

മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

മുളകുപൊടി -2 ടീസ്പൂണ്‍

കോൺഫ്ലവർ -2 ടീസ്പൂണ്‍

വിനാഗിരി -1 ടീസ്പൂണ്‍

എണ്ണ -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

മല്ലിയില -ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ് വച്ച കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ രണ്ട് മിനിറ്റ് വേവിച്ചെടുക്കുക. ശേഷം നന്നയി വെള്ളം വാർന്നു പോകാൻ വയ്ക്കുക.

ശേഷം ഒരു പാത്രത്തില്‍ മഞ്ഞള്‍പൊടി, മുളക്‌പൊടി,കോൺഫ്ലവർ, വിനാഗിരി, ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി കുഴച്ചെടുക്കുക. അതിലേക്ക് കഴുകി വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴച്ചെടുക്കുക.

ശേഷം മസാല പിടിക്കാന്‍ അര മണിക്കൂര്‍ മാറ്റിവയ്ക്കുക. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് കുഴച്ചു വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് വറുത്ത് കോരുക. ശേഷം ചൂടോടെ കുറച്ച് മല്ലിയിലയും പച്ചമുളകും വറുത്തെടുത്ത് ചേര്‍ക്കുക. നല്ല മൊരിഞ്ഞ കോളിഫ്ളവർ ഫ്രെെ റെഡി


#delicious #dish #try #making #cauliflower #fry

Next TV

Related Stories
Top Stories