ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെ സംഘർഷം; സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് സ്ഥാപന ഉടമ

ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെ സംഘർഷം; സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് സ്ഥാപന ഉടമ
Mar 29, 2025 12:12 PM | By Athira V

പാലക്കാട് : ( www.truevisionnews.com) കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിനു മുന്നിൽ സിഐടിയു സംഘർഷം. തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സിഐടിയു പ്രവർത്തകർ മർദ്ദിച്ചുവെന്ന് സ്ഥാപന ഉടമ പ്രകാശൻ പറഞ്ഞു.കടയുടെ മുൻപിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ പുറത്തുവിട്ടു.

എന്നാൽ തങ്ങൾ ആരെയും മർദ്ദിച്ചിട്ടില്ലെന്നും തൊഴിൽ കാർഡ് ഇല്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് സിമൻറ് ഇറക്കാനുള്ള നീക്കം തടയുക മാത്രമാണ് ചെയ്തതെന്നും സിഐടിയു നേതാക്കൾ പറഞ്ഞു.

അതേസമയം തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമൻറ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഇതിനിടെ പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

#Clashes #brokeout #stopping #lorry #loaded #iron #bars #CITU #activists #beatup #owner #establishment #he #said

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories