കോഴിക്കോട് വടകരയിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

 കോഴിക്കോട് വടകരയിലെ വാഹനാപകടം;  മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
May 12, 2025 07:16 AM | By Anjali M T

കോഴിക്കോട്:(truevisionnews.com) കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് മൂന്നേ കാലോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ട്രാവലറിൽ ദിശ തെറ്റിച്ചു എത്തിയ കാർ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രിക എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കോവൂരിൽ വിരുന്നിനു പോയവർ ആണ് മരിച്ചത്.

അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു . ട്രാവലർ യാത്രക്കാരായ കർണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് അഴിയൂരിൽ നിന്നു വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവർ സഞ്ചരിച്ച കാർ ട്രാവലർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

accident in kozhikode,vadakara

Next TV

Related Stories
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 04:43 PM

കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories