ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്

ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്
May 12, 2025 06:25 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരിൽ ഒരു ആരോപണവും താൻ കേട്ടിട്ടില്ലായെന്നും പൊതു ജീവിതത്തിൽ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേൾപ്പിച്ചിട്ടില്ലായെന്നും കെ മുരളീധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും ആർ ശങ്കറിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുരളീധരൻ്റെ പോസ്റ്റ്. നാളെ ചുമതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നതായും പോസ്റ്റിൽ പറയുന്നു.

കെ മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

മുൻ മുഖ്യമന്ത്രിമാരായ ശ്രീ.കെ കരുണാകരന്റെയും ശ്രീ.ഉമ്മൻചാണ്ടിയുടെയും ശ്രീ.ആർ.ശങ്കറിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി നാളെ ചുമതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും ഒപ്പം എല്ലാ വിജയാശംസകളും നേരുന്നു. നാളിതുവരെ എന്നെ പാർട്ടി ഏൽപ്പിച്ച ഏതൊരു ഉത്തരവാദിത്വവും നൂറ് ശതമാനം ആത്മാർത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ആത്മാഭിമാനമായ കെപിസിസി ആസ്ഥാന മന്ദിരം ഇന്ദിരാഭവൻ പടുത്തുയർത്തിയത് ഞാൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ്.

രാപകലില്ലാതെ കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരോടൊപ്പം ചേർന്നു കേരളത്തിൽ ഓരോ ബൂത്ത് കമ്മിറ്റികളും ചലിപ്പിച്ച് സംഘടനയെ ശക്തമാക്കിയ കാലഘട്ടം. നിർജീവമായിരുന്ന ജയ്ഹിന്ദും വീക്ഷണവും ഒക്കെ സജീവമായ കാലം.

പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരിൽ ഒരു ആരോപണവും ഞാൻ കേട്ടിട്ടില്ല. പൊതു ജീവിതത്തിൽ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേൾപ്പിച്ചിട്ടില്ല.

പിന്നെ വട്ടിയൂർക്കാവിലും നേമത്തും വടകരയിലും തൃശ്ശൂരിലും ഒക്കെ പോരാട്ടത്തിന് ഇറങ്ങിയത് അധികാരത്തിനു വേണ്ടിയായിരുന്നില്ല. രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗീയതക്കെതിരെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു പലതും. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു പല മത്സരങ്ങളും.

ഒടുവിൽ പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ കേരളം മുഴുവൻ കാൽനടയായി സഞ്ചരിച്ചതും കോൺഗ്രസിലും മതേതരത്വത്തിലുമുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിനൊപ്പം അവസാനശ്വാസം വരെ ഞാൻ ഉണ്ടാവും.

k-muraleedharan criticizes anto-antony mp

Next TV

Related Stories
ചുവപ്പിൽ പെൺചരിത്രം....! സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

Jul 20, 2025 06:57 PM

ചുവപ്പിൽ പെൺചരിത്രം....! സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ...

Read More >>
നിര്‍ണായക കൂടിക്കാഴ്ച; രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

Jul 20, 2025 05:29 PM

നിര്‍ണായക കൂടിക്കാഴ്ച; രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

Jul 19, 2025 06:59 PM

'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ്...

Read More >>
അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

Jul 18, 2025 10:12 PM

അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

Read More >>
മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

Jul 18, 2025 07:20 PM

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍...

Read More >>
Top Stories










//Truevisionall