പലഹാരങ്ങളുടെ രാജാവ്! ഉഗ്രൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കിയാലോ?

പലഹാരങ്ങളുടെ രാജാവ്! ഉഗ്രൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കിയാലോ?
Mar 27, 2025 09:00 PM | By Jain Rosviya

എന്തെല്ലാം കടികൾ കഴിച്ചാലും ഉണ്ടാക്കിയാലും ഉണ്ണിയപ്പത്തിന്റെ തട്ട് താണ് തന്നെയിരിക്കും. മലയാളികളുടെ ഇഷ്ട വിഭവമാണ് ഉണ്ണിയപ്പം. പലഹാരങ്ങളിൽ രാജാവ് എന്ന തന്നെ വേണമെങ്കിൽ പറയാം. എങ്കിൽ ഇന്ന് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയാലോ?

ചേരുവകൾ

പച്ചരി - 3 1/2 കപ്പ്

ചെറുപഴം - 6 എണ്ണം

ഏലക്കാപ്പൊടി - 1 ടീസ്പൂൺ

ശർക്കര - 750 ഗ്രാം

തേങ്ങാകൊത്ത്

വെള്ളം - ആവശ്യത്തിന്

നെയ്യ് - 3 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ

തയാറാക്കും വിധം

പച്ചരി നന്നായി കഴുകി വെള്ളം മുഴുവൻ ഊറ്റി കളഞ്ഞതിനു ശേഷം പൊടിച്ച് അരിച്ചെടുക്കുക. വേറൊരു പാത്രത്തിൽ ശർക്കര ഇട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക. ശേഷം പഴം അടിച്ചെടുക്കുക.

അതിലേക്ക് ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും ശർക്കര പാനിയും യോജിപ്പിച്ച് 7 മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് തേങ്ങാ കൊത്ത് വറുത്തു കോരുക. അതുകൂടി മിക്സിലേക്ക് യോജിപ്പിച്ചെടുക്കുക.


ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക. നല്ല മൊരിഞ്ഞ ഉണ്ണിയപ്പം റെഡി









#king #desserts #making #delicious #Unniappam

Next TV

Related Stories
Top Stories