ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ

ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ
Mar 12, 2025 08:21 AM | By VIPIN P V

ചങ്ങനാശ്ശേരി (കോട്ടയം): (www.truevisionnews.com) ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തിനുശേഷം പ്രതിയെ വിഷം കഴിച്ചനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പറാല്‍ പ്രിയനിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന വേണുഗോപാലിന് (62) നേരേയാണ് ആക്രമണമുണ്ടായത്.

വേണുഗോപാലിന്റെ അനുജന്‍ രാജുവാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടുത്തുണ്ടായിരുന്ന വേണുഗോപാല്‍, പ്രസന്നയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണംചെയ്താല്‍മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി മുന്‍വൈരമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുടുംബത്തര്‍ക്കവുമുണ്ടായിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു അവിടെ ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.

#Attempt #set #fire #elder #brother #wife #Accused #allegedly #ingestedpoison

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

//Truevisionall