കോഴിക്കോട്: (truevisionnews.com) കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകീട്ട് സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി കണ്ടത്തിൽ ഹോട്ടൽ പരിസരത്ത് വെച്ചു കണ്ട ബംഗാളിയെ സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ പ്രതി പരുങ്ങുകയായിരുന്നു.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തിയുള്ള ദേഹ പരിശോധനയിൽ ശരീരത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയൻങ്കോടന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി പോലീസിൽ ഏല്പിച്ചത്
Interstate worker caught with five packets of ganja in Kuttiadi Kozhikode
