മൃതദേഹം കണ്ടെത്തിയത് പുഴയില്‍; മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍, ദുരൂഹത

മൃതദേഹം കണ്ടെത്തിയത് പുഴയില്‍; മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
Mar 10, 2025 01:30 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വടക്കേവീട്ടില്‍ പരേതയായ ഷെമി-ഇക്ബാല്‍ ദമ്പതികളുടെ മകന്‍ യാസീന്‍ ഇക്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലാത്വവ്യയില്‍ ഉന്നത പഠനത്തിന് ശേഷം പോളണ്ടില്‍ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. ലാത്വവ്യയിലുള്ള സുഹൃത്തിന്റെ അരികില്‍ നിന്ന് കഴിഞ്ഞ ഡിസംബര്‍ 24 ന് ട്രെയിന്‍ മാര്‍ഗം റാസിബ്രോസില്‍ എത്തിയതായി യാസീന്‍ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു.

തുടര്‍ന്നാണ് ഇയാളെ കാണാതായത്. കഴിഞ്ഞ ദിവസം പുഴയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയിലൂടെ യാസിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

യുകെയിലുള്ള യാസിന്റെ സഹോദരന്‍ പോളണ്ടില്‍ എത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

#Bodyfound #river #Malayali #youth #founddead #poland #mystery

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

//Truevisionall