വ്യാജ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ചു; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

വ്യാജ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ചു; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ
Mar 7, 2025 12:41 PM | By VIPIN P V

കോന്നി: (www.truevisionnews.com) വ്യാജ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം അയ്യപ്പനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുത്തത്. കെഎൽ 03 എഎഫ് 2541 എന്ന പിക്കപ് വാഹനത്തിൽ കെഎൽ 03 എഡി 3008 എന്ന നമ്പർ വ്യാജമായി പതിച്ച് ഓടിക്കുകയായിരുന്നു.

അട്ടച്ചാക്കൽ ടാക്സി സ്റ്റാൻഡിന് എതിർവശത്ത് ഇട്ടിരുന്ന വാഹനം പൊലീസ് പിടിച്ചെടുത്തു.

വാഹനത്തിന്റെ മുന്നിലും പിന്നിലും പതിച്ചിരുന്ന നമ്പറും ആർസി ബുക്കിൽ കാണിച്ച നമ്പറും വ്യത്യസ്തമാണെന്ന് കണ്ടെത്തി. പ്രതി പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ്.

#KSRTCdriver #arrested #driving #fakeregistration #number

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories