( www.truevisionnews.com) ഇത്തവണത്തെ ഓസ്കർ വേദിയിൽ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയത് അരിയാന ഗ്രാൻഡെയാണ്. 'ദി വിസാർഡ് ഓഫ് ഓസ്' ചിത്രത്തിന് അവാർഡ് വാങ്ങുന്നതിനായി വേദിയിലെത്തിയതായിരുന്നു അരിയാന. റൂബി റെഡ് ഗൗണിൽ അതീവ സുന്ദരിയായി പാട്ടുപാടിയാണ് അരിയാന ഗ്രാന്‍ഡെ വേദിയിലേക്ക് പ്രവേശിച്ചത്.

സ്ട്രാപ് ലസ് ലുക്കിലായിരുന്നു ഗൗൺ ഡിസൈൻ ചെയ്തിരുന്നത്. ഗൗണിൻ്റെ ഏറ്റവും വലിയ പ്രത്യേകത പിന്നിൽ ഘടിപ്പിച്ചിരുന്ന റെഡ് കളറിലുള്ള ഹൈ ഹീൽ ചെരുപ്പായിരുന്നു. റെഡ് കാർപെറ്റിലെ ഐക്കണിക് സ്റ്റൈലായിരുന്നു അരിയാനയുടേത്.
ചിത്രത്തിലെ കഥാപാത്രമായ ദൊറോത്തിയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് സിനിമയിലെ പ്രശസ്തമായ ഷൂസിനോട് സാമ്യമുള്ള ഒരു ചെരുപ്പ് പോലെ ഗൗണിന് പിന്നിൽ ഒരുക്കിയത്. ഗൗണിന്റെ പിൻഭാഗം അരിയാന കാണിച്ചപ്പോഴാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ് ശ്രദ്ധ നേടിയത്.
ഡാനിയേൽ റോസ്‌ബെറിയാണ് കോസ്റ്റൂം ലുക്ക് ഡിസൈൻ ചെയ്തത്. 150,000-ത്തിലധികം സിയാം സീക്വിനുകൾ, സില്യൺസ്, കട്ട് ബീഡുകൾ എന്നിവയാലാണ് ഗൗൺ അലങ്കരിച്ചിരുന്നത്.
സ്ത്രത്തിന് അനുയോജ്യമായ ഒരു ജോഡി റൂബി ഹീൽസും ചെറിയ മേക്കപ്പ് ലുക്കിലുമായിരുന്നു അരിയാന എത്തിയ്. മുടി ഒരു ഇറുകിയ ബണ്ണിൽ കെട്ടിയാണ് സ്റ്റൈൽ ചെയ്തത്. നേരത്തെ ഒരു രാജകുമാരിയുടെ ലുക്കിലായിരുന്നു അരിയാന ഗ്രാന്‍ഡെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നതെത്തിയത്.
#Red #highheels #behind #Ariana #Grande's #red #gown #shines #Oscars #stage
