സുരക്ഷ കർശനമാക്കാൻ എയർ ഇന്ത്യ; യാത്ര പുറപ്പെടുംമുമ്പ് ആറു വിധത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണം - ഡിജിസിഎ

സുരക്ഷ കർശനമാക്കാൻ എയർ ഇന്ത്യ; യാത്ര പുറപ്പെടുംമുമ്പ് ആറു വിധത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണം - ഡിജിസിഎ
Jun 13, 2025 09:30 PM | By VIPIN P V

ന്യൂഡൽഹി: (www.truevisionnews.com) അഹ്മദാബാദ് വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ വിമാനങ്ങൾ പുറപ്പെടുംമുമ്പ് ഒറ്റഘട്ട സുരക്ഷാ പരിശോധന നിർബന്ധമാക്കി.

ആറു വിധത്തിലുള്ള പരിശോധനകളാണ് പൂർത്തിയാക്കേണ്ടത്. ഇതിന്റെ ഭാഗമായി നിർദേശങ്ങളും പുറത്തിറക്കി. ഇന്ധന ടാങ്കുകളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തണം. വിമാന കാബിനുകളിൽ വായു നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. എൻജിൻ നിയന്ത്രിക്കുന്ന സ്വിച്ചുകളടക്കമുള്ള ഭാഗങ്ങൾ പരിശോധിക്കണം.

യന്ത്രഭാഗങ്ങളുടെ പ്രവർത്തനവും ഓയിൽ സംവിധാനത്തിന്റെ പ്രവർത്തനവും പരിശോധിക്കണം. ഹൈഡ്രോളിക് സിസ്റ്റത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണം. വിമാനം ടേക്ക് ഓഫ് നടത്തുന്നതുമായി ബന്ധപ്പെട്ടും പരിശോധിക്കണമെന്ന് ഡി.ജി.സി.എ നിർദേശത്തിൽ പറയുന്നു. ഇതിന് പുറമെ, രണ്ടാഴ്ചക്കകം വിമാനങ്ങളുടെ എൻജിനടക്കം യന്ത്രഭാഗങ്ങളുടെ പരിശോധന പൂർത്തിയാക്കണം.

15 ദിവസത്തിനുള്ളിൽ ഏതെങ്കിലും തരത്തിൽ തകരാറുകൾ ആവർത്തിച്ചിട്ടുണ്ടെങ്കിൽ അടിയന്തര വിലയിരുത്തൽ പരിശോധന നടത്തി പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തണം. വിശദവിവരങ്ങൾ ഉൾപ്പെടുത്തി സമയാസമയങ്ങളിൽ ഡി.ജി.സി.എക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താനും ഡി.ജി.സി.എ നിർദേശം നൽകി. ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എയർ ഇന്ത്യയുടെ എല്ലാ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളെയും ഇത്തരത്തിൽ അടിയന്തര സുരക്ഷ പരിശോധനക്ക് വിധേയമാക്കും. പ്രാദേശിക ഡി.ജി.സി.എ ഓഫിസുകളുടെ നേതൃത്വത്തിലാകും പരിശോധന.

dgca orders safety inspection boeing fleet air india

Next TV

Related Stories
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

Jul 12, 2025 10:20 PM

അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍...

Read More >>
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall