(truevisionnews.com)ഓരോ മനുഷ്യജീവികളുടെയുമാണ് ഇന്ന് നാം ജീവിക്കുന്ന ലോകം. ഇവിടെ എങ്ങനെ ജീവിക്കണം, ഏതു രീതിയിൽ ജീവിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഏതൊരു മനുഷ്യനും വികാരങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. അത് പ്രകടിപ്പിക്കുക എന്നുള്ളത് അവരുടെ അവകാശം കൂടിയാണ്...

സ്വന്തം വികാരം പ്രകടിപ്പിക്കാൻ കഴിയാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന ആളുകളെ ഇന്ന് കണ്ടുവരുന്ന ഒരു സവിശേഷതയാണ്. അവരുടെ ആഗ്രഹങ്ങൾ എല്ലാം ഒരു ചവിറ്റുകൊട്ടയിൽ ഇടുന്ന മാലിന്യം പോലെയാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഒരു പുസ്തകത്താളിൽ ഒതുക്കി ജീവിക്കുന്നു.
പ്രണയം, അത് ആസ്വദിക്കാൻ ഉള്ളതല്ലേ? അതെ... പ്രണയം ആസ്വദിക്കാനും പ്രകടിപ്പിക്കാനുമുള്ളതാണ്... ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയമുണ്ട്. ശരീരങ്ങൾ തമ്മിലുള്ളത് മാത്രമാണോ പ്രണയം? അല്ല, അത് മനസുകൾ തമ്മിലുള്ള ഇണ ചേരൽ കൂടിയാണ് .
ഇന്നത്തെ സമൂഹത്തിൽ ഒരു കൂട്ടം ആളുകൾ ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് എൽ ജി ബി ടി ക്യു. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുന്നവരും ഒരു വിഭാഗം വിയോജിക്കുന്നവരുമാണ്.
സ്വവർഗ അനുരാഗികളാണ് ലെസ്ബിയൻസ്. ഒരു പെണ്ണും പെണ്ണും തമ്മിൽ പങ്കാളികളാവുകയാണ് ഇവിടെ. ഇവർക്ക് സ്വന്തം ലിംഗത്തോട് കൂടുതൽ അടുപ്പവും ഇഷ്ടവും വികാരവും തോന്നുമ്പോൾ അവർ സ്വവർഗ പങ്കാളികളെ അന്വേഷിച്ച് പോകുന്നു. ഇന്നത്തെ കാലത്ത് ഒരുപാട് ലെസ്ബിയൻസിനെ കാണാവുന്നതാണ്. എന്നാൽ പലരും അവരുടെ വികാരങ്ങൾ മൂടിവെച്ച് മനസ്സിൽ കൊണ്ട് നടക്കുന്നു.
സ്വന്തം ലിംഗത്തിലുള്ള ഒരു പെൺകുട്ടിയെ പ്രണയിക്കുന്നതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നവർ നിരവധിയാണ്.
'ഒരു ചെക്കന്റെ കൂടെ പോയാലും ആ പെണ്ണിന്റെ കൂടെ പോകാൻ ആനുവദിക്കില്ല' എന്ന് പറയുന്ന മാതാപിതാക്കൾ ആണ് കൂടുതലും. സ്വവർഗത്തിലുള്ള ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ?
നിങ്ങളിൽ ആണേതാ പെണ്ണേതാ....... രണ്ടു പേർക്കും എന്തിന്റെ അസുഖമാ?....നീയൊക്കെ ശെരിക്കുമുള്ള ആണിനെ കാണാത്തതിന്റെ കുഴപ്പമാ.... എന്നൊക്കെയുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവർ ഇന്നും നമുക്കിടയിലുണ്ട്.
ഇരുട്ടിന്റെ മറവിൽ ഒതുങ്ങികൂടാതെ വെളിച്ചത്തിലേക്ക് വരാൻ ഇത്തരം പ്രണയത്തിന് ആവണം. അത് ആതിലയേയും നൂറയെയും പോലെ, അഫീഫയെയും സുമയ്യയെയും പോലെ പോരാടിയാണെങ്കിൽ അങ്ങനെ.
എന്തിന് മടിക്കണം.... ഒരു ജീവിതമേയുള്ളൂ അത് എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കുന്നത് നമ്മൾ ഓരോരുത്തരുമാണ്, അതിന് രണ്ടാമതൊരാളുടെ അഭിപ്രായമോ താക്കീതൊ ആവശ്യമില്ല.
സ്വവർഗ പ്രണയത്തിന്റെ അടിസ്ഥാനം സെക്സ്സ് മാത്രമാണെന്ന കാഴ്ചപ്പാടാണ് പലർക്കുമുള്ളത്. ഇത് മാറാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഇത്തരം ബന്ധത്തിൽ പുരുഷനാണ് പ്രാധാന്യമെന്ന് കരുതും എന്നാൽ പുരുഷൻ ഇല്ലാതെയും സ്ത്രീകൾ ജീവിക്കുന്നുണ്ട്.
സെക്സ്സ് മാത്രമല്ല പ്രണയം എന്ന് മനസിലാക്കാൻ ഒരുപാട് വിദ്യാഭ്യാസം വേണമെന്നൊന്നുമില്ല. ഇത്തരം പ്രണയങ്ങൾക്ക് സമൂഹം തീരുമാനിച്ച ചില അതിർവരമ്പുകൾ ഉണ്ട്, അത് അനുസരിച്ച് ജീവിക്കണം എന്നുള്ള ചിന്തയാണ് ഓരോരുത്തരിലും.
ഏതൊരു ബന്ധവും അവർ പരസ്പരം അറിഞ്ഞ് ഇഷ്ടപ്പെട്ട് മനസിലാക്കിയെങ്കിൽ മാത്രമേ മുന്നോട്ട് പോവുകയുള്ളൂ.... അത് പോലെ തന്നെയാണ് ലെസ്ബിയൻ പ്രണയവും. പരസ്പരം അറിഞ്ഞു ഇഷ്ടപ്പെട്ടാൽ മാത്രമേ അവർ ജീവിത പങ്കാളികളാകാൻ ആഗ്രഹിക്കൂ..
പക്ഷെ ഇന്ന് എൽ ജി ബി ടി ക്യു ചർച്ചയാവുമ്പോൾ ചുരുക്കം ചിലരെങ്കിലും അതിനെ അംഗീകരിക്കുന്നവരുണ്ട്. പ്രണയിക്കാൻ ഇഷ്ടപ്പെടുന്നവർ ചിലരെങ്കിലും സ്വന്തം ലിംഗത്തോട് തന്റെ ഇഷ്ടം ധൈര്യത്തോടെ പറയുന്നവരുണ്ട്. സമൂഹത്തിൽ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നോക്കാത ഇഷ്ടം പറയുന്നവർ.
പലപ്പോഴും ലെസ്ബിയൻ പ്രണയങ്ങൾ രണ്ട് സ്ത്രീകൾ തമ്മിലുള്ള ബന്ധമാണെങ്കിലും മറ്റ് ബന്ധങ്ങൾ പോലെത്തന്നെ പരസ്പരം മനസ്സിലാക്കി ഇഷ്ടങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. പലരും ഇത്തരം പ്രണയങ്ങൾ തുറന്നു പറയാൻ മടിക്കുന്നവരാണ്.
കാരണം സമൂഹം അവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ചില നിയന്ത്രണങ്ങൾ ഉണ്ട്. അത്തരം നിയന്ത്രണങ്ങൾ മറികടക്കാൻ അവർ ശ്രമിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഒരു പക്ഷിയെപ്പോലെ ചിറകു വിരിച്ച് പറക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഓരോ പെൺകുട്ടികളും. അവരുടെ സ്വപ്നങ്ങൾക്ക് വലവിരിക്കാൻ കാത്തിരിക്കുന്ന ചില കഴുകന്മാരുടെ കണ്ണുകളുണ്ട്.
തങ്ങളുടെ ബന്ധത്തിന് എതിരായിരുന്ന കുടുംബത്തിനെതിരെ കോടതിയിൽ പോരാടി വിജയിച്ച് ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച രണ്ടു പങ്കാളികളാണ് നൂറയും അതിലയും. അവർ ഇപ്പൊൾ സന്തോഷവതികളായി ജീവിക്കുന്നു. ഇങ്ങനെ ജീവിക്കാൻ കൊതിക്കുന്ന ഒരുപാട് പങ്കാളികൾ നമ്മുക്കിടയിലുണ്ട്. അവരുടെ ആഗ്രഹങ്ങളുടെ സ്വർണചിറകുകൾ ഒടിച്ചിടുകയാണ് ഇന്നത്തെ സമൂഹം.
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് ജീവിക്കാൻ നിന്നാൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളു. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുണ്ടെങ്കിൽ മറ്റൊരാളുടെ ഇഷ്ടങ്ങൾക്ക് അടിമയായി ജീവിക്കേണ്ട ആവശ്യമില്ല.

Article by JAIN ROSVIYA
SUB EDITOR TRUEVISIONNEWS BA MASS COMMUNICHATION AND JOURNALISM ( NMSM govt collage kalppetta, wayanad)
#love #meant #enjoyed #lesbians #lgbtq #freedom
