(www.truevisionnews.com) എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഇരയാക്കപ്പെട്ട സ്ത്രീയാണ് പി പി ദിവ്യ. ഇപ്പോഴിത സമൂഹമാധ്യമങ്ങൾ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും നടക്കുന്ന ഒട്ടനവധിയുള്ള കുപ്രചരണങ്ങൾക്കെതിരെ വ്യക്തമായ തെളിവുകളുമായി യഥാർത്ഥ വാസ്തവവുമായി പി പി ദിവ്യ രംഗത്ത് വന്നിട്ടുള്ളത്.

'എന്റെ പല സുഹൃത്തുക്കളും എന്റെ പാർട്ടി സഖാക്കളും ബന്ധുക്കളും പതിവായി എന്നോട് ചോദിക്കുന്നുണ്ട്, പി പി ദിവ്യ പഞ്ചായത്ത് പ്രസിഡന്റ ആയതിന് ശേഷം കേരളത്തിലെ മന്ത്രിമാർ പോയതിനെക്കാൾ കൂടുതൽ ഏകദേശം 23-ഓളം വിദേശ യാത്രകൾ പോയിട്ടുണ്ടല്ലോ എന്ന്', എന്നാൽ ഈ തരത്തിലുള്ള കുപ്രചരണങ്ങൾക്കെതിരെയാണ് അവർ തെളിവുസഹിതം തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
'സത്യം ശരിപ്പെട്ടു വരുമ്പോഴേക്കും നുണ ലോകം ചുറ്റിയിട്ടുണ്ടാകും എന്നൊരു വാക്യമുണ്ട്. കഴിഞ്ഞ നാലുമാസമായി 500-ലധികം വരുന്ന യൂട്യൂബ് ചാനലുകളിൽ നിന്നുമായി താൻ നേരിട്ട വ്യാജപ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്ന് പി പി ദിവ്യ പറഞ്ഞുവെക്കുന്നു. യൂട്യൂബ് ചാനലുകൾ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം വ്യാജ വാർത്തകൾ പടച്ചു വിടുന്നതിൽ മുന്നിൽ നിന്നിട്ടുണ്ട് എന്ന് അവർ പറയുന്നു.
'താൻ മന്ത്രിമാരെക്കാളും കൂടുതൽ അതായത് കൃത്യമായി പറഞ്ഞാൽ 20,23 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് ഒരു മുഖ്യധാര ടിവി ചാനൽ പറഞ്ഞിട്ടുണ്ട്, കൂടാതെ ഓൺലൈൻ ചാനൽ അവതാരകനും തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചിട്ടുണ്ട്'. യാതൊരടിസ്ഥാനവുമില്ലാതെ എങ്ങനെ ഇതെല്ലാം പറയാൻ കഴിയുന്നു'.
സമൂഹമാധ്യമങ്ങളിൽ കുപ്രചരണം അതിവേഗം പടരുമെന്നും, ഇത് സാധാരണക്കാരെ വളരെ പെട്ടെന്ന് സ്വാധീനിക്കും. ഇതിലൂടെ തന്നെ ഒരു തെറ്റുകാരിയായി സമൂഹം കാണുമെന്നും പിപി ദിവ്യ പറയുന്നു.
'എനിക്ക് ഉറപ്പാണ്, ഞാനൊരു ബിജെപിക്കാരിയോ, കോൺഗ്രസ്സ് കാരിയോ ആണെങ്കിൽ എനിക്കെതിരെ ഇത്രയധികൾ വാർത്തകൾ ഉണ്ടാവില്ല ഇത്രയധികം ആരോപണങ്ങൾ ഉണ്ടാകില്ല എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു.
ഞനൊരു സിപിഐഎം കാരി ആയതുകൊണ്ടാണ് എനിക്കെതിരെ ഇത്രയധികം അക്രമങ്ങൾ മാധ്യമങ്ങൾ നടത്തിയത് എന്നതിൽ യാതൊരു സംശയവും ഇല്ലയെന്ന്' പിപി ദിവ്യ കൂട്ടിച്ചേർക്കുന്നു.
'എന്തിന് പോയി ബിനാമി ഇടപാടുമായി ബന്ധപ്പെട്ട്, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്. കഴിഞ്ഞ 4 വർഷക്കാലമായി വിദേശ യാത്ര നടത്തി എന്ന് മുഖ്യധാരാ മാധ്യമങ്ങളും പ്രചരിപ്പിക്കുകയാണ്. നിരവധി മാധ്യങ്ങൾ അത് ഏറ്റുപിടിക്കുന്നു.
താൻ ആകെ 2 വിദേശയാത്ര മാത്രമേ നടത്തിയിട്ടുള്ളൂ എന്ന് അവർ വ്യക്തമാക്കുന്നു. ഇതിൻ്റെ തെളിവുകൾ തൻ്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും പറഞ്ഞ ദിവ്യ തനിക്കെതിരെ കുപ്രചണങ്ങൾ നടത്തിയവരെ നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും, മാധ്യമങ്ങൾ മാപ്പ് പറയണം എന്നും ഇതിലൂടെ തൻ്റെ ഈ കേസിന്മേലിള്ള സത്യസന്ധ്യത തെളിയിക്കുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
'കെഎംസിസി ദുബായിൽ വെച്ച് നടന്ന കണ്ണൂർ ഘടകത്തിന്റെ പരിപാടിയിൽ പങ്കെടുക്കണമെന്ന് കെ എം സി സിയുടെ ഭാരവാഹികൾ പാർട്ടി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെടുകയും പാർട്ടികൂടി അനുവദിച്ചാണ് ആദ്യത്തെ വിദേശ യാത്രയിൽ പങ്കെടുത്തത്.
ആ പരിപാടിയിൽ ആദ്യ ദിവസം കോൺഗ്രസിന്റെ നേതാവ് എം എം ഹസ്സൻ പങ്കെടുത്തിട്ടുണ്ട് രണ്ടാം ദിനം ലീഗിന്റെ നേതാവ് എം കെ മുനീർ പങ്കെടുത്തിട്ടുണ്ട്, ഇവരുടെ കൂടെയാണ് ഞാൻ പങ്കെടുത്തിട്ടുള്ളത്' എന്ന് പി പി ദിവ്യ പറയുന്നു.
അതിന് ശേഷം രണ്ടാമത്തെ യാത്ര കണ്ണൂർ ജില്ലയിലെ വ്യയസായ സംരഭകർ അവരെല്ലാം ചേർന്ന് കൊണ്ട് ദുബായിൽ വെച്ച രൂപീകരിച്ച 'വെയ്‌ക്ക്' എന്ന സംഘടനയുടെ ഓണാഘോഷ പരിപാടിയിലാണ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ താൻ അവിടെ പങ്കെടുത്തത് എന്നും, ഈ രണ്ട് യാത്രയും പാർട്ടി അനുമതിയോടെയും പാർട്ടി നിർദേശപ്രകാരവും നടത്തിയിട്ടള്ളതാണ് എന്നും അദ്ദേഹം പറയുന്നു.
'സാമൂഹിക മാധ്യമം വഴി ഇത്തരം ഒരു പ്രചാരണം നടത്തിയാൽ സ്വാഭികമായും പലരും വിശ്വസിക്കും. അവർക്ക് മുൻപിലാണ് ഇതാ താൻ വലിയ രീതിയിലുള്ള അഴിമതിക്കാരിയാണ് എന്ന് ചിത്രീകരിക്കാൻ വേണ്ടി ശ്രമിക്കുന്നത്'.
'ഒരു കേസിൽ ഒരു സ്ത്രീ പ്രതിയാക്കപ്പെട്ടു കഴിഞ്ഞാൽ , ആ പ്രതിയാക്കപ്പെട്ട സ്ത്രീയെ തെരുവ് ഗുണ്ടകൾ ആക്രമിക്കുന്നത് പോലെ കേരളത്തിലെ മാധ്യമങ്ങൾ ആക്രമിക്കുകയാണ്. ഏത് കേസിനും ഒരു അവസാനം ഉണ്ടാകും ആ അവസാനം എന്ന് പറയുന്നത് നിരപരാധികളായ വ്യക്തികളെ വെറുതെ വിടും, കുറ്റം ചെയ്തവരെ ശിക്ഷിക്കും'.
'ഇവിടെ കോടതിയും നിയമറ്റത്തിലും അങ്ങേയറ്റം വിശ്വസിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ടാണ് ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടെങ്കിലും നിരപരാധിത്വം തെളിയിക്കാൻ അവസരം ഉണ്ട് എന്ന പ്രതീക്ഷയിലാണ് ഞാനൊക്കെ തന്നെ ഇന്ന് ജീവിച്ചിരിക്കുന്നത്' എന്നും അദ്ദേഹം പറയുന്നു.
'ഞാൻ ഇത് തുറന്ന് കാണിക്കും. സത്യസന്ധമായ പൊതുപ്രവർത്തനം നടത്തുന്ന ഇത് പോലെ ഒട്ടേറെ ആളുകളെ സമൂഹത്തിനകത്ത് ഇല്ലാതാക്കൻ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കെതിയരെയും ഒരു വലിയ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്' എന്ന് അദ്ദേഹം പറഞ്ഞ് വെക്കുന്നു.
#victim #something #say #Propaganda #spreading #very #fast #socialmedia #truth #PPDivya #foreign #trips
