(truevisionnews.com)'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മന്‍സി .

വിവാഹചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സീരിയൽ താരം മൻസി ജോഷി. ഫെബ്രുവരി 16 നായിരുന്നു മൻസിയുടെയും എഞ്ചിനീയറായ രാഘവയുടെയും വിവാഹം. ഗോൾഡൻ നിറമുള്ള സാരിയിൽ മിനിമൽ ആക്സസറീസ് അണിഞ്ഞ് ട്രഡീഷണൽ ലുക്കിലാണ് മൻസി ഒരുങ്ങി വന്നത്. വെള്ളയിൽ ചുവന്ന കരയുള്ള മുണ്ടുടുത്ത് ട്രഡീഷണലായുള്ള രാഘവയുടെ വരവും വീഡിയോയിൽ കാണാം.
''എല്ലാ പെൺകുട്ടികളുടെയും സ്വപ്നം ആയിരിക്കുമിത്. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായ ദിവസമാണിത്'', വിവാഹ വീഡിയോ പങ്കുവെച്ചുകൊണ്ട് മൻസി കുറിച്ചു. ജീവിതത്തിലെ പുതിയ തുടക്കത്തിന് എല്ലാവിധ ഭാവുകങ്ങളും അറിയിച്ചുള്ള ആശംസകളും മാനസിയുടെ വിവാഹ വീഡിയോയുടെയും ചിത്രങ്ങളുടെയും കമന്റ് ബോക്സിൽ നിറയുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മന്‍സി ജോഷി. മലയാളിയല്ലെങ്കിലും മൻസിയെ ടെലിവിഷൻ പ്രേക്ഷകർ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. സീരിയലിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ മൻസി തന്റെ വ്‌ളോഗിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. മുൻപ്, മൻസി പങ്കുവച്ച സേവ് ദ ഡേറ്റ്, വിവാഹ വീഡിയോകളും ശ്രദ്ധ നേടിയിരുന്നു.
റിസ്‌ക്ക് എടുക്കാന്‍ രാഘവ തയ്യാറായെന്നായിരുന്നു വിവാഹത്തെക്കുറിച്ച് മൻസി മുൻപ് പറഞ്ഞത്. രാഘവയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ സന്തോഷവതിയാണ് താന്‍ എന്നും താരം പ്രതികരിച്ചിരുന്നു. പിറന്നാളിന് തൊട്ടുമുന്‍പായിരുന്നു രാഘവ മാനസിയെ പ്രൊപ്പോസ് ചെയ്തത്. സിനിമാസ്‌റ്റൈലിലായിരുന്നു പ്രൊപ്പോസല്‍. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു ഇതേക്കുറിച്ച് മൻസി പറഞ്ഞത്.
ഒരുപാട് ആഗ്രഹിച്ചാണ് താന്‍ സീരിയല്‍ രംഗത്തേക്ക് കടന്നു വന്നതെന്നും മൻസി വെളിപ്പെടുത്തിയിരുന്നു. സീരിയലിൽ പകരക്കാരിയായാണ് വന്നതെങ്കിലും അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ മൻസിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
#moon #magnet #dissolves #MansiJoshi #beautiful #goldensaree #wedding #pictures #viral
