(truevisionnews.com)ക്യാൻസർ ബാധിച്ചു ചികിത്സയിലിരിക്കെ ആ ഉമ്മ ഏറ്റവും കൂടുതൽ പേടിച്ചത് സ്വന്തം മരണത്തെ ആയിരുന്നില്ല....പൊന്നുപോലെ നോക്കി വളർത്തിയ രണ്ടു മക്കൾക്ക് ഇനി ആരുണ്ടെന്ന ചിന്ത മാത്രമായിരുന്നു....മക്കളെന്നെ സ്വപ്നം മാത്രമാണ് ആ ഉമ്മയെ ഈ കാലമത്രയും രോഗത്തോട് പോരാടി ജീവിക്കാൻ ശക്തി പകർന്നത്....ആ ജീവനെടുക്കാനാണ് മോനെ നീ ശ്രമിച്ചത്....

ശാന്തമായൊരു വൈകുന്നേരം / രാത്രി ... .. ഇടുത്തി പോലെയാണ് ആ വാർത്ത വന്നത് .23കാരൻ 5 പേരെ അതിക്രൂരമായി കൊന്നതിനു ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റം ഏറ്റു പറഞ്ഞിരിക്കുന്നുവെന്ന്.... കേരളക്കര ഒന്നാകെ തരിച്ചു നിന്ന നിമിഷം.
എന്തിനു വേണ്ടി എന്ന ചോദ്യം എങ്ങും പ്രതിധ്വനിച്ചു.. ഒരൊറ്റ ദിവസത്തിൽ തന്നെ 5 പേരെ ക്രൂരമായി ഇല്ലാതാക്കൻ മാത്രം തുനിയാൻ ആ യുവാവിവിന്റെ മാനസിക നിലയെന്തായിരിക്കും ? അതും സ്വന്തം കുടുംബത്തിനെയാണവൻ ഇല്ലാതാക്കിയത് .. 95 വയസ്സായ മുത്തശ്ശിയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയപ്പോൾ എന്തായിരിക്കും അവന്റെ മനസ്സിൽ തോന്നിയിട്ടുണ്ടാവുക ? ആനന്ദമോ കുറ്റബോധമോ ? കുറ്റബോധമാകാൻ സാധ്യത ഇല്ല ...ആയിരുന്നെങ്കിൽ മറ്റ് കൊലപാതകങ്ങൾ ചെയ്യാൻ ആ കരങ്ങൾ ഉയരില്ലായിരുന്നു . പ്രാണൻ നൽകി ഊട്ടി വളർത്തിയ ഉമ്മയെയും നിഷ്കളങ്കനായ സഹോദരനെയും, പ്രണയിനിയെയും, വലിയുപ്പയേയും , വലിയുമ്മയെയും ,ആക്രമിക്കാൻ അവനു കഴിയില്ലായിരുന്നു..
സത്യം പുറത്തുകൊണ്ടുവരാൻ ഒരു പ്രാണനെങ്കിലും ബാക്കി വേണമെന്ന അദൃശ്യശക്തിയുടെ തീരുമാനം ഒന്നുകൊണ്ട് മാത്രമാകാം ഉമ്മയിൽ ജീവന്റെ തുടിപ്പുകൾ ഇന്നും ബാക്കി ആയത്. ഇത്രയും ക്രൂരമായി തന്റെ മകൻ ആക്രമിച്ചിട്ടും പോലീസിന്റെ ചോദ്യങ്ങൾക്ക് "കട്ടിലിൽ നിന്ന് വീണു പരിക്കേറ്റതാണെന്ന് " പറഞ്ഞ ആ ഉമ്മയുടെ സ്നേഹത്തെയും കരുതലിനെയും മറന്നതുതന്നെയാണ് ഈ കൊടുംക്രൂരത അവനു ചെയ്യാൻ സാധിച്ചത് .എത്ര ലാഘവത്തോടെയാണ് ആ യുവാവ് 5 ജീവന്റെ തുടിപ്പുകൾ ഇല്ലാതാക്കിയത് ..
സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും ലഹരിയാണെന്നും , പ്രണയം അംഗീകരിക്കാത്തതിനാലാണെന്നും തുടങ്ങി പല പല കഥകൾ നാട്ടിലാകെ ഉടലെടുക്കുന്നു. എന്തുതന്നെയാണേലും ആത്മഹത്യയും കൊലപാതകവും ഒന്നിന്റെയും പരിഹാരമാകുന്നില്ലലോ ? ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധത്തിന്റെയും, പാപക്കറയുടെയും എരിതീയിൽ ജീവിതം നരകിച്ചു ജീവിച്ചു തീർക്കണ്ടേ അവൻ...
"കേരളമൊരു ഭ്രാന്താലയമാണെന്ന് " വിവേകാനന്ദന്റെ വാക്കുകളെ എല്ലാ അർത്ഥത്തിലും ശരി വക്കുന്ന രീതിയിലാണ് ഓരോ ദിനവും കടന്നുപോകുന്നത്.പെരുകി വരുന്ന കുറ്റകൃത്യങ്ങളെ , 'അതിക്രൂരമായ കൊലപാതകങ്ങളെ' ഒരു തരത്തിലും തടുക്കാൻ നമുക്ക് സാധിക്കുന്നില്ല . സാക്ഷരതയിൽ ഒന്നാമതായി കേരളം ഇന്ന് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോകത്തിനു മുന്നിൽ തലകുനിക്കേണ്ട സാഹചര്യമാണ്.
വളരെ സാധാരണമായി മാറുന്ന ലഹരി ഉപയോഗങ്ങളും ,, ലഹരിയുടെ വിപുലമായ ലഭ്യതയും ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രതികളെല്ലാം ചെറുപ്പക്കാരായ യുവാക്കളാണ്. കൗമാരപ്രായക്കാർ മുതൽ 30 വയസ്സിനകത്ത് പ്രായം വരുന്ന ആൺ , പെൺ വ്യത്യാസമില്ലാതെ നീളുന്നു പ്രതികളുടെ നിര.
കേരളത്തിന്റെ യുവതയെ ലഹരി വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. നിമിഷനേരത്തെ ആനന്ദത്തിനു വേണ്ടി ആയിരങ്ങളോ ലക്ഷങ്ങളോ മുടക്കാൻ അവർ തയ്യാറാണ്. ആ പണമുക്കുണ്ടാക്കുന്നതിനു ഏത് വഴിയും അവർ സ്വീകരിക്കുന്നു. സ്വന്തവും,ബന്ധവും,ആത്മാർഥതയുമൊന്നും അവരെ ബാധിക്കുന്നില്ല.നിമിഷാർദ്രമായ ആനന്ദത്തിനു വേണ്ടി സ്നേഹമെന്ന ലഹരിയെ അവർ പൂർണമായി മറക്കുന്നു
മൃഗത്തിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ വിവേകവും , വികാരവുമുള്ള മനുഷ്യൻ വീണ്ടും ചിന്താശേഷിയും , വികാരവിചാരങ്ങളൊന്നുമില്ലാത്ത മൃഗത്തിലേക്ക് തിരിച്ചുപോകുന്ന ഒരു കാഴ്ചയാണ് ഈ ചെയ്തികൾ കാണിച്ചു തരുന്നത് .
സിനിമകളാണ് കുറ്റകൃത്യങ്ങളിലേക്ക് പ്രേരണയെന്നു ആണയിട്ടു പറയുന്ന ഒരു വിഭാഗത്തെ ഈ വാർത്തകൾക്കിടയിൽ ഉയർന്നു വരുന്നതായി കാണാം.അവരോടു ഒരു ചോദ്യം: സിനിമ കാരണം നന്നായ എത്ര പേരെ നിങ്ങൾക്ക് ഈ ലോകത്തിനു മുന്നിൽ കാണാൻ സാധിക്കും ? പിന്നെന്തുകൊണ്ടാണ് സിനിമയിലെ കുറ്റകൃത്യങ്ങൾ മാത്രം യുവതയെ ബാധിക്കുന്നുവെന്ന തരത്തിൽ നിങ്ങൾ വാദിക്കുന്നത് ?
ജീവിച്ച് കൊതിതീരാത്ത അനുജന്റെ സ്വപ്നങ്ങളും , ജീവൻ പകർന്ന ഉമ്മയുടെ കണ്ണീരും ആഗ്രഹങ്ങൾ ഒരുപാട് ബാക്കിയാക്കിപ്പോയ വലിയുപ്പയുടെയും വലിയുമ്മയുടെയും , ഉമ്മാമ്മയുടെയും ,. പ്രാണൻ വെടിയുന്നതിനു മുന്നേയുള്ള നോട്ടവും, പ്രാണന്റെ പാതിയായി കണ്ട പ്രണയിനിയുടെ അവസാന ശ്വാസവും , മകളെ നഷ്ട്ടപെട്ട ഒരു കുടുംബത്തിന്റെ നെഞ്ച് പിടയുന്ന ജീവിതവും, സർവ്വം നഷ്ട്ടപെട്ട ഒരു പിതാവിന്റെ ഉരുകുന്ന മനസ്സും നിന്നെ വേട്ടയാടിക്കൊണ്ടിരിക്കും..
ജീവനെടുക്കാൻ നീ ഉപയോഗിച്ച ചുറ്റികയാൽ തന്നെ കോടതിയിൽ നീതിദേവതയ്ക് മുന്നിൽ നിന്റെ ശിക്ഷ വിധിക്കപ്പെടട്ടെ ......
#Afan #face #brutality #sweetness #breastmilk #world #smoke
