പാലക്കാട്: (www.truevisionnews.com) മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശി ജയരാജന്‍ (63) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടം നടന്നത്.

പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ ചക്രം സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലൂടെ കയറി ഇറങ്ങി.
മൃതദേഹം മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
#Palakkad #Mannarkkad #Accident #lorry #hits #scooter #Tragicend #passenger
