സന്നദ്ധ സംഘടനകൾക്കും ഒരു ദിനം, അന്താരാഷ്ട്ര എൻജിഒ ദിനം ഫെബ്രുവരി 27

സന്നദ്ധ സംഘടനകൾക്കും ഒരു ദിനം, അന്താരാഷ്ട്ര എൻജിഒ ദിനം ഫെബ്രുവരി 27
Feb 26, 2025 08:53 PM | By VIPIN P V

(www.truevisionnews.com) സർക്കാറിനെ പോലെയോ സർക്കാറിനേക്കാൾ മെച്ചപ്പെട്ട രീതിയിലോ ഇടപെടലുകളും പ്രവർത്തനങ്ങളും നടത്തുന്ന ധാരാളം സർക്കാർ ഇതര സംഘടനകൾ (NGO) ലോകത്തുണ്ട്. 10 ദശ ലക്ഷം സർക്കാർ ഇതര സംഘടനകൾ ലോകത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത് ഏതാണ്ട് 50 ദശ ലക്ഷം സന്നദ്ധ പ്രവർത്തകരും ലോകത്തിന്റെ നല്ല ഭാവിക്കായി വേണ്ടി പ്രവർത്തിക്കുന്നു.


2030 ആകുമ്പോഴേക്കും സന്നദ്ധ സംഘടനകളുടെ എണ്ണം 20 ദശലക്ഷം ആവുകയും സന്നദ്ധ പ്രവർത്തകരുടെ വ്യാപ്തി 100 ദശലക്ഷത്തിൽ എത്തുമെന്നും കണക്കാക്കപ്പെടുന്നു. ലോകത്തെ ഏതാണ്ട് 80 % ജനങ്ങളും ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ അവരുടെ സഹായം ലഭിക്കുന്നവരോ ആയിരിക്കും.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സന്നദ്ധ സംഘടനകൾ ഉള്ളത് ഏതാണ്ട് ഒന്നര ദശ ലക്ഷം സന്നദ്ധ സംഘടനകളാണ് അമേരിക്കയിൽ ഉള്ളത് .1945 ലെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ വകുപ്പ് 71 ൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ ലഭേച്ഛ ഇല്ലാതെയും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

ബഹുസ്വരത, വൈജാത്യം, സഹനം എന്നിവയിൽ ഊന്നി സാംസ്കാരിക, സാമൂഹിക പൈതൃകങ്ങളെ ശക്തിപ്പെടുത്തി സംരക്ഷിക്കുക എന്നതാണ് പൊതുവായി എൻജിഒ സംഘടനകൾ സ്വീകരിക്കുന്ന നയം. സർക്കാരിനെ മാത്രം ആശ്രയിക്കാതെ ജനങ്ങൾക്ക് സ്വയംപര്യാപ്തത ഉണ്ടാക്കി സർവ്വതല സ്പർശിയായ ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് സന്നദ്ധ സംഘടനകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നതാണ്.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങളും സജീവമായി സന്നദ്ധ സംഘടനകൾ നടത്തിവരുന്നുണ്ട്. 2012 ൽ അന്താരാഷ്ട്ര തലത്തിൽ സന്നദ്ധസംഘടനകൾക്ക് വേണ്ടി ഒരു ദിനം തീരുമാനിച്ചെങ്കിലും ,ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും മറ്റ് ആഗോള സംഘടനകളും 2014 മുതലാണ് അന്താരാഷ്ട്ര തലത്തിൽ സന്നദ്ധ സംഘടനകൾക്ക് വേണ്ടിയുള്ള ദിനം ഫെബ്രുവരി 27 ന് ആചരിച്ചു വരുന്നത്.

2025ലെ ദിനാചരണത്തിന്റെ ആശയം “സുസ്ഥിര ഭാവിക്കുവേണ്ടി താഴെത്തട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുക “എന്നതാണ്. ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകനും മനുഷ്യസ്നേഹിയും,മനുഷ്യാവകാശത്തിന്റെ മുൻ നിര പ്രവർത്തകനും അഭിഭാഷകനുമായ Marcis Skadmanis എന്ന വ്യക്തിയാണ് തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അന്താരാഷ്ട്ര തലത്തിൽ ഒരു ദിനം സന്നദ്ധ സംഘടനകൾക്ക് വേണ്ടി നടത്തണം എന്ന ആശയം മുന്നോട്ടുവെച്ചത്,2019 ഏപ്രിലിൽ ബാൾട്ടിക്ക് രാജ്യങ്ങൾ ഏറ്റെടുത്തതോടെയാണ് ലോകത്ത് അന്താരാഷ്ട്ര തലത്തിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

2014 ൽ ഫിൻലാൻഡിലെ ഹെൽസങ്കിയിൽ വെച്ച് അന്താരാഷ്ട്ര തലത്തിൽ സന്നദ്ധ സംഘടനകളുടെ ഒരു പ്രത്യേക യോഗം ചേരുകയും മാനുഷികമായ സഹായം, സാമൂഹ്യനീതി എന്നീ ലക്ഷ്യത്തിൽ മുന്നോട്ട് പോകുവാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകൾ സുതാര്യത ഉറപ്പ് വരുത്തി കൊണ്ട് പ്രവർത്തിക്കുന്നുണ്ട്.

ലോകത്ത് ഒട്ടനവധി സന്നദ്ധ സംഘടനകൾ ഗവേഷണം ,പൊതു അവബോധം സൃഷ്ടിക്കൽ,പങ്കാളിത്തം ,സംഘാടനം നവീനത എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. പല രാജ്യങ്ങളും സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട് ചില രാജ്യങ്ങൾ സഹായവും നൽകി വരുന്നുണ്ട്.

ഒരു പ്രത്യേക ആവശ്യത്തിന് രൂപീകരിച്ച സന്നദ്ധ സംഘടനകളും ധാരാളമായി ലോകത്ത് പ്രവർത്തിക്കുന്നുണ്ട് .സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുന്നതിനും സന്നദ്ധ സംഘടനകളെ ഫലപ്രദമായി ചില സർക്കാറുകൾ ഉപയോഗിച്ച് വരുന്നുണ്ട്.

വലുതും ചെറുതുമായ സന്നദ്ധ സംഘടനകളിൽ ചിലത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആയി മാറിയിട്ടുണ്ട് .ലോകത്ത് സാമൂഹ്യമാറ്റം ഉണ്ടാക്കുന്നതിനും ജനങ്ങൾക്ക് പ്രചോദനാത്മകമായ പ്രവർത്തനം ഉണ്ടാകുന്നതിനും സർക്കാർ ഇതര സന്നദ്ധ സംഘടനകൾ ഫലപ്രദമായ പ്രവർത്തനം നടത്തി വരുന്നുണ്ട്.

ബംഗ്ലാദേശ്, കെനിയ, ലൈബീരിയ, അഫ്ഗാനിസ്ഥാൻ, മ്യാൻമാർ എന്നീ രാജ്യങ്ങളിൽ പ്രവർത്തനം ഉള്ള BRAC എന്ന എൻജിഒ ആണ് ഏറ്റവും വലിയ സർക്കാർ ഇതര സന്നദ്ധ സംഘടനയായി കണക്കാക്കപ്പെടുന്നത്.

 സേവ് ദി ചിൽഡ്രൻ ,ഓക്സ്ഫാം ഇന്റർനാഷനൽ, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേർസ്, ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി ,വേൾഡ് വിഷൻ,കത്തോലിക്ക റിലീഫ് സർവീസസ്, കെയർ ഇന്റർനാഷണൽ, അംനേഴ്സിറ്റി ഇന്റർനാഷണൽ ,ആക്ഷൻ എയ്ഡ് ഇന്റർനാഷണൽ,ഡയറക്ഡ് റീലീഫ്, ടീം എവറസ്റ്റ്, സ്മൈൽ ഫൗണ്ടേഷൻ അക്ഷയപാത്ര ഫൗണ്ടേഷൻ എന്നീവ വലിയ സന്നദ്ധ സംഘടനകളാണ്.

വനിതാ ശാക്തീകരണം, ശുചിത്വ , കുട്ടിയുടെ വിദ്യാഭ്യാസം ,കമ്പ്യൂട്ടർ സയൻസ് ,എൻജിനീയറിങ് ,പ്രകൃതിപരിപാലനം ,സമാധാനം എന്നീ മേഖലകളിൽ ഒട്ടനവധി സന്നദ്ധ സംഘടനകൾ ലോകത്ത് പ്രവർത്തനം അടയാളപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുന്നുണ്ട്200 കോടിയധികം പ്രവർത്തന ഫണ്ട് ഉള്ള ഏതാണ്ട് 52 വലിയ സന്നദ്ധ സംഘടനകൾ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്.

നോവോ നോർഡിസ്ക്ക് ഫൗണ്ടേഷൻ ,ടാറ്റ ട്രസ്റ്റ് ,ബില്‍ ആന്‍ഡ് മേലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ ,വെൽക്കം ട്രസ്റ്റ്,അസിം പ്രേംജി ഫൗണ്ടേഷൻ എന്നിവ എറ്റവും ഉയർന്ന സാമ്പത്തിക മൂല്യം ഉള്ള സന്നദ്ധ സംഘടനകളാണ്. ലോകത്തിന്റെ നല്ല ഭാവിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ സർക്കാർ ഇതര സംഘടനകൾ ചെയ്യുന്നുണ്ട്.

ദരിദ്രർ ,പ്രയാസം അനുഭവിക്കുന്നവർ എന്നിവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നവരും,വിദ്യാഭ്യാസ മേഖലയിൽ ഇടപെടൽ നടത്തി വിപുലമായ വിദ്യാഭ്യാസ സാമ്രാജ്യങ്ങൾ ഉണ്ടാക്കിയവരും ഈ പട്ടികയിലുണ്ട്. വിഭവ പരിമിതിയിൽ വീർപ്പ് മുട്ടുന്ന സർക്കാറുകൾക്ക് സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഒരു ആശ്വാസമാണ്.

ലഭേച്ഛ ഇല്ലാതെയുള്ള പ്രവർത്തനം സന്നദ്ധ സംഘടനയുടെ മുഖമുദ്രയാണെങ്കിലും ഇതിന് വിപരീതമായി പ്രവർത്തിക്കുന്ന അനുഭവങ്ങളും ചില സംഘടനയിൽ നിന്ന് ഉണ്ടാകുന്നുണ്ട്. 1905 മുതൽ സർവെൻസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചതോട് കൂടിയാണ് ഇന്ത്യയിൽ സന്നദ്ധ സംഘടനകളുടെ ചരിത്രം ആരംഭിക്കുന്നത്.

ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കായി “ദർപ്പൻ “ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

സൊസൈറ്റി ആക്ട് പ്രകാരമോ ട്രസ്റ്റ് നിയമ പ്രകാരമോ നോൺ പ്രൊഫിറ്റബിൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയോ ആണ് എൻജിഒ കൾ രൂപികരിക്കേണ്ടത്. എൻജിഒ കൾക്ക് രജിസ്ട്രേഷനും ധനസഹായവും സർക്കാർ നൽകി വരുന്നുണ്ട്.

#day #NGO #InternationalNGODay #February

Next TV

Related Stories
റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Mar 30, 2025 03:43 PM

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം...

Read More >>
ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

Mar 30, 2025 09:53 AM

ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

മനസ്സിനെ മാറ്റിമറിക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും ലഹരിയിലേക്ക് നയിക്കുന്നതാണ്....

Read More >>
ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

Mar 18, 2025 01:45 PM

ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

യുവജനങ്ങളിൽ ഒരു ചെറിയ വിഭാഗം സന്തോഷത്തിനുവേണ്ടി അധാർമികമായ മേഖല തെരഞ്ഞെടുത്ത് മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് സന്തോഷം ലഭിക്കാനായി സമയം...

Read More >>
വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

Mar 12, 2025 05:06 PM

വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

ഓരോ പത്തുവർഷത്തിൽ അഥവാ, ഒരു ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം വളരെ കുറച്ച് തവണ മാത്രമേ...

Read More >>
ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

Mar 6, 2025 07:51 PM

ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

പിടഞ്ഞു വീഴുന്ന മനുഷ്യരെ കണ്ടിട്ടും ചിതറുന്ന രക്തം കണ്ടിട്ടും അറപ്പ് തീരാത്ത ഇവരിൽ എന്ത് ചേതോവികാരമാണ്...

Read More >>
'ഇരയ്ക്കും ചിലത് പറയാനുണ്ട്', 'സമൂ​ഹമാധ്യമങ്ങളിൽ കുപ്രചരണം അതിവേ​ഗം പടരുന്നു'; പി പി ദിവ്യയുടെ 23 വിദേശ യാത്രകളിലെ വാസ്തവമെന്ത്?

Mar 6, 2025 02:19 PM

'ഇരയ്ക്കും ചിലത് പറയാനുണ്ട്', 'സമൂ​ഹമാധ്യമങ്ങളിൽ കുപ്രചരണം അതിവേ​ഗം പടരുന്നു'; പി പി ദിവ്യയുടെ 23 വിദേശ യാത്രകളിലെ വാസ്തവമെന്ത്?

ആ പരിപാടിയിൽ ആദ്യ ദിവസം കോൺഗ്രസിന്റെ നേതാവ് എം എം ഹസ്സൻ പങ്കെടുത്തിട്ടുണ്ട് രണ്ടാം ദിനം ലീഗിന്റെ നേതാവ് എം കെ മുനീർ പങ്കെടുത്തിട്ടുണ്ട്, ഇവരുടെ...

Read More >>
Top Stories