(truevisionnews.com) നാല്മണി പലഹാരമായി ഇനി മുതൽ കിണ്ണത്തപ്പവും പരീക്ഷിക്കാം...

ചേരുവകൾ
ശർക്കര 4 എണ്ണം
വെള്ളം 1 കപ്പ്
ഗോതമ്പ് പൊടി 1 കപ്പ്
ഏലക്ക 2,3 എണ്ണം
ജീരകം (ആവശ്യത്തിന്)
നാളികേരപ്പാൽ 1 കപ്പ്
ഉപ്പ് (ആവശ്യത്തിന്)
വെളിച്ചെണ്ണ നെയ്യ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
അദ്യം 4 ശർക്കര 1 കപ്പ് വെള്ളത്തിൽ യോജിപ്പിച്ച് നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് 1 കപ്പ് നാളികേരപ്പാൽ ഏലക്കയും ജീരകവും അരച്ച് ചേർത്തത് ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം രുചിയുടെ അളവ് ക്രമീകരിക്കാൻ കുറച്ച് ഉപ്പ് ചേർക്കുക.
തയ്യാറാക്കിയ കൂട്ട് ഒന്നോ രണ്ടോ തവണ അരിച്ചെടുത്താൽ നല്ലതാണ്. പിന്നീട് വെളിച്ചെണ്ണയോ, നെയ്യോ പുരട്ടിയ ഒരു കിണ്ണത്തിലേക്ക് തയ്യാറാക്കിയ കൂട്ട് ഒഴിച്ച് 10 മിനുട്ട് മൂടി ആവിയിൽ വെക്കുക.
അടുപ്പിൽ നിന്നും എടുത്ത് നന്നായി ചൂടാറിയ ശേഷം മാത്രമേ കിണ്ണത്തിൽ നിന്നും അടർത്തി എടുക്കാവൂ. നല്ലൊരു വാഴയിലയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ മാറ്റിയാൽ നാവിൽ കൊതിയൂറും കിണ്ണത്തപ്പം തയ്യാർ.
#kinnathappam #making #Riceflour #easly #recipe
