മലയാളികളുടെ ഇഷ്ട വിഭവമാണ് ചമ്മന്തി. ഇതുണ്ടെങ്കിൽ ചോറിന് കറിയില്ലെന്നോർത്തു വിഷമിക്കേണ്ട ആവശ്യമില്ല. നല്ല നാടൻ മുളകുചമ്മന്തി തയാറാക്കി നോക്കിയാലോ?

ചേരുവകൾ
വറ്റൽ മുളക് 8 എണ്ണം
ചുവന്നുള്ളി 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണെ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം...
ഒരു പാനിൽ വറ്റൽമുളകും ചുവന്നുള്ളി പച്ചമണം മാറുന്നതുവരെ ചൂടാക്കി എടുക്കുക. വറ്റൽമുളക് ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കണം.
ചൂടാക്കി എടുത്ത വറ്റൽ മുളകും ചുവന്നുള്ളിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കാം. നല്ല കൊതിയൂറും മുളക് ചമ്മന്തി റെഡി
#try #prepare #tasty #mulakuchammanthi
