മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും

മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും
Feb 11, 2025 05:10 PM | By Jain Rosviya

ദില്ലി: വിവോയുടെ സബ്‌ ബ്രാൻഡായ ഐക്യുഒഒ അവരുടെ അടുത്ത മൊബൈലായ ഐക്യുഒഒ നിയോ 10ആര്‍ (iQOO Neo 10R) പുറത്തിറക്കാൻ ഒരുങ്ങുന്നു.

മാർച്ച് 11ന് ഇന്ത്യയിൽ ഈ പുതിയ സ്‍മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മികച്ച അപ്‌ഗ്രേഡുകളുമായാണ് iQOO Neo 10R വരുന്നത്. മികച്ച ചിപ്‌സെറ്റ്, ബാറ്ററി, ഡിസൈൻ, പുതിയ കളർ വേരിയന്‍റുകൾ തുടങ്ങിയവ ഈ സ്‍മാർട്ട്‌ഫോണിൽ ലഭിക്കും.

ഐക്യുഒഒ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ 'ആർ' വേരിയന്‍റ് സ്‍മാർട്ട്‌ഫോൺ ആയിരിക്കും iQOO Neo 10R. ഇത് ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വിലയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

തങ്ങളുടെ സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണായിരിക്കുമെന്നും സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നതെന്നും ഐക്യുഒഒ അവകാശപ്പെടുന്നു. ഇനി iQOO നിയോ 10R-ന്‍റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.

144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.78 ഇഞ്ച് 1.5K അമോലെഡ് പാനലുള്ള പെർഫോമൻസ് കേന്ദ്രീകൃത മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും ഐക്യുഒഒ നിയോ 10R.

കൂടാതെ, ഐക്യുഒ നിയോ 10ആറിൽ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 പ്രൊസസർ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ഇതിന് അധിക മൈക്രോ എസ്‍ഡി പിന്തുണയും ഉണ്ടായിരിക്കാം.

ഫോട്ടോഗ്രാഫിക്കായി, നിയോ 10ആറിൽ 50-മെഗാപിക്സൽ പ്രധാന ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നിങ്ങൾക്ക് 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ലഭിച്ചേക്കാം. ഐക്യുഒഒ നിയോ 10ആറിന് 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാവാനാണ് സാധ്യത.

ഈ ഡിസ്‌പ്ലെ 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കും. ഡിസ്‌പ്ലേ വളരെ മിനുസമാർന്നതും വർണ്ണാഭമായതുമായിരിക്കും. ഇത് ഗെയിമിംഗ്, വീഡിയോ കാണൽ അനുഭവം മികച്ചതാക്കാന്‍ സഹായകമാകും.

ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, iQOO നിയോ 10R-ൽ ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതിൽ 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസും ലഭ്യമാകും.

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും. ഇത് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ സഹായിക്കും.

ഈ ഫോണിന് 6,400 എംഎഎച്ചിന്‍റെ വലിയ ബാറ്ററി നൽകാൻ സാധ്യതയുണ്ട്. ഇതിൽ ചാർജ്ജ് ദീർഘനേരം നിലനിൽക്കും. കൂടാതെ, ഇതിന് 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ടായിരിക്കും, അതിനാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യപ്പെടും.

ഐക്യുഒഒ ഇതുവരെ ഈ സ്‍മാർട്ട്ഫോണിന്‍റെ ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ 30,000 രൂപയ്ക്ക് താഴെ വിലയിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ലോഞ്ചിന് ശേഷം, ഐക്യുഒഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഈ സ്‍മാർട്ട്‌ഫോൺ ലഭ്യമാകും.






#Better #upgrades #IQOO #Neo #10R #released #next #month

Next TV

Related Stories
വാഹനം വാങ്ങിക്കുന്നവര്‍ വൈകേണ്ട; ഏപ്രില്‍ മുതല്‍ വില വര്‍ധന

Mar 19, 2025 09:00 PM

വാഹനം വാങ്ങിക്കുന്നവര്‍ വൈകേണ്ട; ഏപ്രില്‍ മുതല്‍ വില വര്‍ധന

വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി...

Read More >>
ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

Mar 17, 2025 01:24 PM

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ...

Read More >>
സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

Mar 16, 2025 11:28 AM

സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും...

Read More >>
ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

Mar 15, 2025 08:45 AM

ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

സ്​പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശപേടകവുമായി നാസയുടെ ഫ്ലോറിഡ കെന്നഡി സ്​പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന്...

Read More >>
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

Mar 13, 2025 01:24 PM

ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ...

Read More >>
ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

Mar 11, 2025 02:27 PM

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍...

Read More >>
Top Stories