മൂന്നാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 18 -കാരൻ മരിച്ചു, സുഹൃത്തിന് പരിക്ക്

മൂന്നാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 18 -കാരൻ മരിച്ചു, സുഹൃത്തിന് പരിക്ക്
Feb 9, 2025 08:21 PM | By VIPIN P V

ചങ്ങരംകുളം: (www.truevisionnews.com) മൂന്നാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് വീണ് ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്കൂളിനു സമീപം പാലത്തിങ്കൽ അബ്ദുൽ ശരീഫ് - റസിയ ദമ്പതികളുടെ മകൻ റാഷിദ് (18)ആണ് മരിച്ചത്.

കൂടെയുള്ള എടപ്പാൾ സ്വദേശി സുവിത്തിന്‌ (18) പരിക്കേറ്റു. ഞായറാഴ്ച പകൽ 2.30 ഓടെയാണ് അപകടം. മൂന്നാർ ഗ്യാപ്റോഡ് ബൈസൺ വാലി റൂട്ടിൽ വച്ച് നിയന്ത്രണം വിട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

റാഷിദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ സുവിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

സുഹൃത്തുക്കളൊന്നിച്ച് ആറംഗ സംഘം മൂന്നു ബൈക്കുകളിലാണ് വിനോദയാത്രക്ക് പോയത്. തിരിച്ചു വരുമ്പോഴാണ് അപകടം.

#outofcontrol #scooter #overturns #Koka #Munnar #year #old #dead #friend #injured

Next TV

Related Stories
 അതിതീവ്ര മഴ: പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 25, 2025 08:21 PM

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 05:16 PM

കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

May 25, 2025 03:47 PM

ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ...

Read More >>
Top Stories