ചക്ക തയ്യാറാക്കിയാലോ? ഒപ്പം കൂട്ടാൻ കാന്താരി ചമ്മന്തിയും എടുത്തോളൂ ...

ചക്ക തയ്യാറാക്കിയാലോ?  ഒപ്പം കൂട്ടാൻ  കാന്താരി ചമ്മന്തിയും എടുത്തോളൂ ...
Feb 2, 2025 12:07 PM | By Susmitha Surendran

ചേരുവകൾ

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

ഉപ്പ് – പാകത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങള്‍

തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ്

വെളുത്തുള്ളി – 7 – 8 അല്ലി

ജീരകം – അര സ്പൂണ്‍

മുളക് (കാന്താരി / വറ്റല്‍)- 5

മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

ഉപ്പ്‌ – പാകത്തിനു

മുളക് പൊടി – 2 സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .

ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്. കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

#prepare #Jackfruit #home #recipe

Next TV

Related Stories
പൊറോട്ടയെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബട്ടൂര തയ്യാറാക്കിയാലോ...

Feb 11, 2025 03:08 PM

പൊറോട്ടയെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബട്ടൂര തയ്യാറാക്കിയാലോ...

ഉപ്പുരസവും മധുരവും ഒരുപോലെ ഒത്തിണങ്ങുന്ന നോർത്ത് ഇന്ത്യൻ വിഭവമാണ് ബട്ടൂര ഇനി നമുക്ക് വീട്ടിലും ഇത്...

Read More >>
ചോറിനൊപ്പം കഴിക്കാൻ നല്ല ബീൻസ് മെഴുക്കുപുരട്ടി തയാറാക്കിയാലോ

Feb 8, 2025 01:27 PM

ചോറിനൊപ്പം കഴിക്കാൻ നല്ല ബീൻസ് മെഴുക്കുപുരട്ടി തയാറാക്കിയാലോ

ഓണസദ്യയിലെ മെനു ഐറ്റങ്ങളിൽ ഒന്നാണ് ബീൻസ് മെഴുക്കുപുരട്ടി....

Read More >>
സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

Jan 29, 2025 09:43 PM

സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ കഴിവുള്ള പഴമാണ്...

Read More >>
ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

Jan 27, 2025 10:00 PM

ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

ഡയബറ്റിസ് ഉളളവർക്ക് ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വിഭവമാണ് റാഗി...

Read More >>
Top Stories

Entertainment News